പത്തനംതിട്ട:ശബരിമല സ്ത്രീ പ്രവേശനം കത്തിനില്‍ക്കെ പുതിയ നിര്‍ദേശവുമായി പന്തളം കൊട്ടാരം. ആചാരലംഘനം നടക്കുകയാണെങ്കില്‍ ക്ഷേത്രത്തിന്റെ നടയടച്ച് താക്കോല്‍ കൊട്ടാരത്തിനെ ഏല്‍പ്പിക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവരിന് നിര്‍ദേശം നല്കി. പന്തളം കൊട്ടാര നിര്‍വാഹക സമിതി സെക്രട്ടറി വിഎന്‍ നാരായണ വര്‍മയാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. ശുദ്ധിക്രിയ നടത്തിയതിനുശേഷം മാത്രമേ പിന്നീട് നട തുറക്കാന്‍ പാടുള്ളൂവെന്നും കൊട്ടാരം അറിയിച്ചു.
കനത്ത പോലീസ് സുരക്ഷയില്‍ യുവതികള്‍ വലിയ നടപ്പന്തലിനു സമീപത്തേക്ക് എത്തിയിരുന്നു. ശക്തമായ പ്രതിഷേധത്തിനിടെയായിരുന്നു യുവതികളെ പോലീസ് നടപ്പന്തലിലേക്ക് എത്തിച്ചത്. എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്
ബലം പ്രയോഗിച്ച് യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കില്ലെന്ന് ഐജി ഉറപ്പുനല്‍കുകയായിരുന്നു.
Discussion about this post