പത്തനംതിട്ട: ഓര്‍ത്തഡോക്സ് പളളികളുടെ മുമ്പില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായി പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്. കുമ്പഴ സ്വദേശി സോഹില്‍ വി സൈമണ്‍ എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്.
കലാപാഹ്വാനം, പെതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുക, എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഏബല്‍ ബാബുവിന്റെ കാര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
also read: തേങ്ങയിടാന്‍ തെങ്ങില്‍ കയറി, വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് തെറിച്ചുവീണു, യുവാവിന് ദാരുണാന്ത്യം
സിസിടിവി ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. പത്തനംതിട്ട ജില്ലയിലെ വിവിധ ഓര്‍ത്തഡോക്സ് പളളികളുടെ മുമ്പിലാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ പോസ്റ്റര്‍ പതിച്ചത്.
Discussion about this post