പാലക്കാട്; തേങ്ങയിടാന്‍ തെങ്ങില്‍ കയറിയ യുവാവിന് വൈദ്യാതാഘാതമേറ്റ് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടാണ് സംഭവം. കാപ്പുപറമ്പ് ചാച്ചിപ്പാടന്‍ അസ്‌കറാണ് മരിച്ചത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു.
ശനിയാഴ്ച രാവിലെയാണ് സംഭവം. വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് താഴെ വീഴുകയായിരുന്നു. കുമഞ്ചേരി ഉമ്മറിന്റെ വീട്ടു വളപ്പിലെ തെങ്ങില്‍ തേങ്ങിയിടാന്‍ കയറിയതായിരുന്നു അസ്‌കര്‍. വൈദ്യുത ലൈനില്‍ തട്ടിനില്‍ക്കുന്ന തെങ്ങിന്‍ പട്ടയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
also read: ഗാനമേള കഴിഞ്ഞ് വിശ്രമിക്കവെ ഹൃദയാഘാതം, ഗായകന് ദാരുണാന്ത്യം
തുടര്‍ന്ന് താഴേക്ക് തെറിച്ച് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ അസ്‌കറിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് നാലരയോടെ മരിക്കുകയായിരുന്നു.