ഗാനമേള കഴിഞ്ഞ് വിശ്രമിക്കവെ ഹൃദയാഘാതം, ഗായകന് ദാരുണാന്ത്യം

ആലപ്പുഴ: ഗാനമേള കഴിഞ്ഞതിന് പിന്നാലെ ഗായകന്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴയിലാണ് സംഭവം. ഗായകന്‍ പള്ളിക്കെട്ട് രാജ (രാജു MK) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.

singer| bignewslive

കോട്ടയം കറുകച്ചാല്‍ സ്വദേശിയാണ് രാജ. കായംകുളം പത്തിയൂരില്‍ വെച്ചാണ് സംഭവം. ഉത്സവത്തില്‍ ഗാനമേളയ്ക്ക് പാടിയശേഷം വിശ്രമിക്കുമ്പോഴായിരുന്നു മരണം.

also read: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

പള്ളിക്കെട്ട് രാജ കന്യാകുമാരി സാഗര്‍ ബീറ്റ്‌സ് ഗാനമേളയിലെ കലാകാരനാണ്. പരിപാടി കഴിഞ്ഞ് വേദിക്ക് മുന്നിലുള്ള കസേരയില്‍ ഇരുന്ന് വിശ്രമിക്കുമ്പോള്‍ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

also read: കൊച്ചിയില്‍ എടിഎം തകര്‍ത്ത് മോഷണ ശ്രമം: ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

കുഴഞ്ഞുവീണ ഗായകനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ മൂവാറ്റുപുഴ ഏഞ്ചല്‍ വോയിസില്‍ ഗായകനായിരുന്നു.

singer| bignewslive

Exit mobile version