ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാത്രിയിലും വിവാഹം നടത്താന്‍ അനുമതി. ദേവസ്വം ഭരണസമതി യോഗത്തിലാണ് തീരുമാനം. അതേസമയം, രാത്രി എത്ര മണി വരെയാണ് വിവാഹം നടത്താനാവുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിലവില്‍ വൈകുന്നേരവും രാത്രിയിലും ഇതുവരെ വിവാഹം നടത്തിയിരുന്നില്ല.
Read Also: കൊച്ചിയില്‍ എടിഎം തകര്‍ത്ത് മോഷണ ശ്രമം: ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍
പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ഉച്ച പൂജ കഴിഞ്ഞ് ഒന്നരയ്ക്ക് നട അടക്കുന്നതുവരെയാണ് വിവാഹ ചടങ്ങുകള്‍ നടക്കാറുണ്ടായിരുന്നത്. 2022 ഡിസംബറില്‍ നായര്‍ സമാജം ജനറല്‍ കണ്‍വീനര്‍ വി അച്യുതക്കുറുപ്പ് മകന്റെ വിവാഹം ക്ഷേത്രത്തിനു മുന്നില്‍ വൈകുന്നേരം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യോഗത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷ യോഗം പരിഗണിച്ചുകൊണ്ട് ഡിസംബര്‍ 19ന് വൈകീട്ട് അഞ്ചു മണിക്ക് വിവാഹം നടന്നിരുന്നു.
ഇതാണ് ദേവസ്വത്തെ രാത്രിയിലും വിവാഹം നടത്താന്‍ പ്രേരിപ്പിച്ചത്. തീരുമാനം നടപ്പിലാക്കുന്നതിനായി ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പി മനോജ്കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Discussion about this post