തിരുവനന്തപുരം: കെഎസ്യു മുൻകൂട്ടി പദ്ധതിയിട്ടതിന് വിപരീതമായി ജംബോ കമ്മിറ്റി രൂപീകരിച്ചതിനെ തുടർന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാമും, കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്തും കെഎസ്യുവിന്റെ ചുമതലകൾ ഒഴിഞ്ഞു. 25 അംഗ കമ്മിറ്റിയാണ് ആദ്യം ആലോചിച്ചിരുന്നത്.
എന്നാൽ, പിന്നീട് ചർച്ച നീട്ടിയതോടെ 80 അംഗ കമ്മിറ്റിയായി മാറുകയായിരുന്നു. ഇതിനോടുള്ള എതിർപ്പ് പ്രകചിപ്പിച്ചാണ് ബൽറാമും ജയന്തും ചുമതല ഒഴിഞ്ഞിരിക്കുന്നത്.
കൂടുതൽ ജില്ലകൾ എ ഗ്രൂപ്പിന് കൊടുത്തതിലും പലഭാഗത്ത് നിന്നും എതിർപ്പുണ്ട്. എട്ട് ജില്ലകൾ എ വിഭാഗത്തിനും മൂന്ന് ജില്ലകൾ കെസി വേണുഗോപാൽ വിഭാഗത്തിനും മറ്റു മൂന്ന് ജില്ലകൾ രമേശ് ചെന്നിത്തല, സതീശൻ വിഭാഗത്തിനുമാണ് കൊടുത്തത്. ഇതും വലിയ പരാതിക്കിടയാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം മഹിളാ കോൺഗ്രസിന്റെ സംസ്ഥാനകമ്മിറ്റിയെ നിയമിച്ചപ്പോഴും ിൽ വലിയ അസംതൃപ്തിയുയർന്നിരുന്നു. അർഹരായ പലരെയും തഴഞ്ഞുവെന്നാണ് പരാതി.
Discussion about this post