കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. നിലവില്‍ യുഎപിഎ ചുമത്തിയിട്ടില്ലെന്നാണ് സൂചന. പ്രതിയെ ഈ മാസം 28 വരെ റിമാന്‍ഡ് ചെയ്തിരുന്നു.
ഷാറുഖ് സെയ്ഫിക്ക് മൂന്നുപേരുടെ മരണത്തില്‍പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. റെയില്‍വേ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ കൊലപാതക കുറ്റം ചുമത്തിയിരുന്നില്ല. എന്നാല്‍ ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതക കുറ്റം കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.
also read: യുഎഇ രാജകുമാരിക്ക് വിവാഹം, വരന്‍ ഷെയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ മന അല്‍ മക്തും
മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലുള്ള പ്രതിയെ മുന്‍സിഫ് കോടതി ജഡ്ജ് എസ്.വി. മനേഷ്എത്തി കണ്ടിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക സെല്‍ മുറിയിലുള്ള ഷാറുഖിനെ ജില്ലാ ജയിലിലേക്ക് മാറ്റും.
കഴിഞ്ഞ ഞായറാഴ്ച രാത്രി 9.11ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ട്രെയിനില് എലത്തൂരില്‍ വച്ചാണ് സംഭവമുണ്ടായത്. പ്രതി ഡി1 കോച്ചില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.