തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം നടന്നതിന്റെ പിന്നാലെ സംസ്ഥാനത്ത് വ്യാപക അക്രമമാണ് ബിജെപി- സംഘപരിവാര്‍ നടത്തുന്നത്. അക്രമത്തിനു പിന്നാലെ വ്യാപക മോഷണവും നടത്തുന്നുണ്ട്. പ്രതിഷേധങ്ങള്‍ക്കിടെ എസ്‌ഐയുടെ ഫോണ്‍ ആണ് കള്ളന്മാര്‍ അടിച്ചു മാറ്റിയത്.
സംഭവത്തില്‍ 10 ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വഞ്ചിയൂര്‍ എസ്‌ഐയുടെ ഫോണാണ് ബിജെപി പ്രവര്‍ത്തകര്‍ തട്ടിയെടുത്തത്. ഹര്‍ത്താലിനിടെ അക്രമം നടത്തിയവരുടെ ചിത്രങ്ങള്‍ എസ്‌ഐ പകര്‍ത്തിയത് ഔദ്യോഗിക സിം ഉള്‍പ്പെട്ട ഈ ഫോണിലായിരുന്നു.
അതേസമയം ബിജെപി പിന്തുണയോടെ ശബരിമല കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലിന്റെ സമയം കഴിഞ്ഞിട്ടും അക്രമങ്ങള്‍ തുടരുകയാണ്. സംസ്ഥാനത്തുടനീളം വ്യാപക അക്രമമാണ് സംഘപരിവാര്‍ അഴിച്ചുവിട്ടത്.