തിരുവനന്തപുരം : ചികിത്സയ്ക്കെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ക്കെതിരെ കേസ്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണ് സംഭവം. പുത്തന്‍ചന്ത സ്വദേശി പി.സുരേഷ് കുമാറിനെതിരെയാണ് കേസെടുത്തത്.
ആറ്റിങ്ങല്‍ സ്വദേശിയായ പതിനേഴുകാരിക്ക് നേരെയാണ് അതിക്രമം. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞു. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ചെവി വേദനയ്ക്ക് ചികിത്സ തേടിയെത്തിയതായിരുന്നു പെണ്‍കുട്ടി.
also read: പൂച്ച മാന്തിയതിനെ തുടര്‍ന്ന് റാബീസ് വാക്സിന് എടുത്തു; വിദ്യാര്‍ത്ഥിയുടെ ശരീരം തളര്‍ന്നുപോയി
അപ്പോഴാണ് ഡോക്ടറുടെ ലൈംഗികാതിക്രമമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. വര്‍ക്കല പുത്തന്‍ചന്തയിലെ വീടിനോട് ചേര്‍ന്നാണ് സുരേഷ് ചികിത്സ നടത്തുന്നത്. ആറ്റിങ്ങല്‍ സ്വദേശിനിയായ പെണ്‍കുട്ടി അമ്മയോടൊപ്പമാണ് ചികിത്സയ്ക്കെത്തിയത്.
also read: കുഴിമന്തി കഴിച്ചതിന് പിന്നാലെ ഛര്‍ദിയും വയറിളക്കവും: നാല് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു
ചെവിക്കകത്തുള്ള പരിശോധനയെന്ന പേരില്‍ പെണ്‍കുട്ടിയെ ഒറ്റയ്ക്ക് വിളിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഡോക്ടര്‍ സ്പര്‍ശിച്ചെന്ന് പരാതിയില്‍ പറയുന്നു. വീട്ടിലെത്തിയ ശേഷമാണ് ഡോക്ടര്‍ മോശമായി പെരുമാറിയ വിവരം പെണ്‍കുട്ടി അമ്മയോട് പറയുന്നത്.
തുടര്‍ന്ന് മാതാപിതാക്കളോടൊപ്പമെത്തി തൊട്ടടുത്ത ദിവസം പെണ്‍കുട്ടി വര്‍ക്കല പോലീസില്‍ പരാതി നല്കി. പോക്സോ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
Discussion about this post