ചേര്‍ത്തല: റാബീസ് വാക്‌സിന്‍ എടുത്തതിനെത്തുടര്‍ന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരം തളര്‍ന്നുപോയതായി പരാതി. പൂച്ച മാന്തിയതിനെ തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്കാണ് റാബീസ് വാക്‌സിന്‍ എടുത്തതിനെത്തുടര്‍ന്ന് ശരീരം തളര്‍ന്നുപോയത്. സംഭവത്തില്‍ യെന്ന് കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി.
ചേര്‍ത്തല നഗരസഭ 20ാം വാര്‍ഡില്‍ കോര്യംപള്ളി നികര്‍ത്തില്‍ പ്രദീപ് – അനിത ദമ്പതികളുടെ മകന്‍ കാര്‍ത്തിക്കാണ് നടക്കാന്‍ പോലുമാവാതെ അവശനിലയില്‍ കഴിയുന്നത്. ജനുവരി 19ന് രാത്രിയിലായിരുന്നു പൂച്ച മാന്തിയത്. തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പേവിഷബാധക്കുള്ള റാബീസ് വാക്‌സിന്‍ എടുക്കാനെത്തിയപ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയക്കുകയായിരുന്നു.
ആദ്യ കുത്തിവെപ്പ് അവിടെ എടുത്തശേഷം 22ന് തുടര്‍ ചികിത്സക്ക് താലൂക്ക് ആശുപത്രിയില്‍ വീണ്ടും എത്തി. രണ്ടാമത്തെ കുത്തിവെപ്പും മൂന്നാമത്തെ കുത്തിവെപ്പും താലൂക്ക് ആശുപത്രിയില്‍ എടുത്തതോടെ ശരീരത്തിന് അവശതകള്‍ ഉണ്ടായതായി കുടുംബം പറയുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സിച്ചു. ഇതേതുടര്‍ന്നാണ് ചികിത്സാപിഴവ് കാട്ടി ആരോഗ്യമന്ത്രിക്കും ബാലാവകാശ കമീഷനും പരാതി നല്‍കിയത്.