തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തിന് പിന്നാലെ ഉണ്ടായ ആക്രമണങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ ശാസനം. മുന്‍കരുതല്‍ അറസ്റ്റ് നടത്തുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ഡിജിപി എസ്പിമാരെ രൂക്ഷമായി വിമര്‍ശിച്ചത്.
ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ നടപടിയുണ്ടാകുമെന്ന് ഡിജിപി എസ്പിമാര്ക്ക് മുന്നറിയിപ്പ് നല്കി. വീഡിയോ കോണ്‍ഫറന്‍സിലാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ശാസിച്ചത്. ആക്രമണ സാധ്യത മുന്നില്‍ കണ്ട് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും ഡിജിപി നിര്‍ദ്ദേശം നല്കി.
ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ ഇന്നലെ വ്യാപക ആക്രമങ്ങളാണ് സംസ്ഥാനത്തുടനീളം ഉണ്ടായത്. ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാനം പോര്‍ക്കളമായി മാറുകയും ചെയ്തു. പിന്നാലെയാണ് എസ്പിമാര്ക്ക് ഡിജിപിയുടെ വിമര്‍ശനം.
Discussion about this post