കൊച്ചി: കരൾ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ കഴിയുന്ന നടൻ ബാല പെട്ടെന്ന് തിരിച്ചുവരട്ടെയെന്ന് ആശംസിച്ച് മുന്ഭാര്യഅമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
ബാല ചേട്ടൻ പെട്ടെന്ന് സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നവരിൽ ഞങ്ങളും ഉണ്ടെന്നാണ് അഭിരാമി പറയുന്നത്. അദ്ദേഹം സുഖം പ്രാപിക്കുന്നുണ്ട്. എലിസബത്ത് ചേച്ചിയോടൊപ്പം ഉള്ള പുതിയ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി. അദ്ദേഹം തിരിച്ചുവരണം. പുള്ളി ഇനിയും അഭിനയിക്കണം. അതിനുള്ള ആരോഗ്യം ദൈവം കൊടുക്കട്ടെയെന്ന് അഭിരാമി ആശംസിക്കുകയാണ്.
അതേസമയം, ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് കാണാനെത്തിയതിനെ കുറിച്ചും അഭിരാമി സംസാരിക്കുന്നുണ്ട്. ബാല ആശുപത്രിൽ ആണെന്ന് അറിഞ്ഞ ഉടനെ അവിടെയെത്തിയെന്നും ചേച്ചി അന്ന് വെളുപ്പിന് ദുബായിൽ നിന്നും വന്നിട്ടേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് അഭിരാമി പറയുന്നത്.
അന്ന് ചേച്ചിയും പാപ്പുവും അകത്ത് കയറി കണ്ടു. കുറേ നേരം സംസാരിച്ചു. കൊച്ചിനെയും കൊണ്ട് ആശുപത്രിയിൽ അധികനേരം നിൽക്കണ്ട എന്ന് ഡോക്ടർ പറഞ്ഞതിനാലാണ് പാപ്പുവിനെയും കൊണ്ട് താൻ തിരികെ കൊണ്ടുപോയത്.
ചേച്ചിയും അമ്മയും ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നു. ആർക്കും ഒരു ദോഷവും ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടുള്ള ആളുകളല്ല തങ്ങളെന്നും അഭിരാമി പറഞ്ഞു.