കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ്. എറണാകുളത്താണ് സംഭവം. കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. അതേസമയം ആര്‍ക്കും പരിക്കില്ല.
കൊച്ചി ഇടപ്പള്ളി പാലം പിന്നിട്ട ശേഷമായിരുന്നു സംഭവം. രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. ബോഗിക്കുള്ളിലേക്ക് കല്ല് വന്നുവീഴുകയായിരുന്നു. സംഭവത്തില്‍ ആര്‍പിഎഫും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം കോഴിക്കോട് ജിലല്യിലെ എലത്തൂരില്‍ ട്രെയിനിന് തീ വച്ച കേസില്‍ പിടിയിലായ പ്രതി ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു. ഇയാളില്‍ നിന്ന് മൊബൈല്‍ ഫോണ്‍, എ.ടി.എം കാര്‍ഡ്, ആധാര്‍, പാന്‍ കാര്‍ഡുകളും പിടിച്ചെടുത്തു. തുടരന്വേഷണത്തിനായി പ്രതിയെ കേരളത്തിലെത്തിച്ചിരിക്കുകയാണ്.
also read: വീഡിയോ കോള്‍ വിളിച്ച് ഉമ്മന്‍ചാണ്ടിയെ ആശ്വസിപ്പിച്ച് മോഹന്‍ലാല്‍
മഹാരാഷ്ട്ര പൊലീസിലെ ഭീകരവിരുദ്ധ വിഭാഗവും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ രത്നഗിരിയില്‍ നിന്ന് ചൊവ്വാഴ്ച പിടികൂടിയത്.
Discussion about this post