കോഴിക്കോട്: കേരളത്തെ നടുക്കിയ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ മുഖ്യ പ്രതിയുടെ മൊഴി പുറത്ത്. ട്രെയിനില്‍ തീവെച്ചതിന് ശേഷം അതേ ട്രെയിനില്‍ തന്നെയാണ് താന്‍ കണ്ണൂരിലെത്തിയതെന്ന് ഷാറൂഖ് സെയ്ഫി പോലീസിനോട് പറഞ്ഞു.
അതിന് ശേഷം റെയില്‍വെ സ്റ്റേഷനില്‍ പൊലീസിന്റെ പരിശോധന നടക്കുമ്പോള്‍ ഒന്നാം നമ്പര്‍ പ്ലാറ്റഫോമില്‍ ഒളിച്ചിരുന്നെന്നും രത്‌നഗിരിയിലേക്ക് പുലര്‍ച്ചയോടെയാണ് പോയതെന്നും ജനറല്‍ കമ്പര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്തത് ടിക്കറ്റ് എടുക്കാതെയാണെന്നും പ്രതി പറഞ്ഞു.
also read: വീഡിയോ കോള്‍ വിളിച്ച് ഉമ്മന്‍ചാണ്ടിയെ ആശ്വസിപ്പിച്ച് മോഹന്‍ലാല്‍
താന്‍ ആദ്യമായിട്ടാണ് കേരളത്തില്‍ എത്തുന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞു. ‘കുബുദ്ധി’ കൊണ്ടാണ് അക്രമം നടത്തിയതെന്നും പ്രതി പറഞ്ഞു. അതേസമയം പ്രതി അക്രമം നടത്തിയ ട്രെയിനില്‍ തന്നെയാണ് രക്ഷപ്പെട്ടതെന്ന മൊഴി ഗുരുതരമായ കാര്യമാണെന്നും ഇയാളുടെ ഈ മൊഴി മുഖവിലക്കെടുക്കാനാവില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ഒരാള്‍ തന്നെ ആക്രമണം നടത്തിയാല്‍ നല്ലത് സംഭവിക്കുമെന്ന് ഉപദേശിച്ചതിനെ തുടര്‍ന്നാണ് ഇതിന് വേണ്ടി മുതിര്‍ന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഡല്‍ഹിയില്‍ നിന്നും മുംബൈ വരെ ഒരു സുഹൃത്ത് ഒപ്പമുണ്ടായിരുന്നുവെന്നും യാത്രക്കിടെയാണ് ഇയാളെ പരിചയപ്പെട്ടതെന്നും ട്രെയിന്‍ ഇറങ്ങിയതിന് പിന്നാലെ പമ്പില്‍ പോയി മൂന്ന് കുപ്പി പെട്രോള്‍ വാങ്ങിയെന്നും ഇയാള്‍ പറഞ്ഞു.