ബംഗളൂരു: ചികില്‍സയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യവിവരം തിരക്കി നടന്‍ മോഹന്‍ലാല്‍. ഉമ്മന്‍ചാണ്ടിയുമായി വീഡിയോ കോളില്‍ സംസാരിച്ചാണ് താരം ആരോഗ്യസ്ഥിതി അന്വേഷിച്ചത്.
മോഹന്‍ലാല്‍ വീഡിയോ കോള്‍ ചെയ്യുന്ന ചിത്രം മകന്‍ ചാണ്ടി ഉമ്മനാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഫെബ്രുവരി 12നാണ് വിദഗ്ധ ചികിത്സക്കായി ഉമ്മന്‍ചാണ്ടി ബംഗളൂരുവിലേക്ക് പോയത്.
അര്‍ബുദ രോഗബാധിതനാണ് ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് വിവാദമുയര്‍ന്നിരുന്നു. അതിനിടെ, ന്യൂമോണിയ ബാധിച്ച് നെയ്യാറ്റിന്‍കരയിലെ നിംസില്‍ അഡ്മിറ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ബംഗളൂരുവിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയത്.