തിരുവനന്തപുരം: എലത്തൂരിൽ ട്രെയിൻ തീവെപ്പ് ആക്രമണത്തിനിടെ പ്രാണരക്ഷാർഥം ട്രെയിനിൽ നിന്നും ചാടി അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. മരിച്ച മൂന്നുപേരുടേയും കുടംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.
അപകടത്തിൽ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. ഇന്നു ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. തീവെയ്പ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചു.
പ്രതി ഷഹരൂഖ് സെയ്ഫിയെ ഇന്ന് പുലർച്ചയോടെ മഹാരാഷ്രട്രയിലെ രത്‌നഗിരിയിൽ നിന്നും പോലിസ് പിടികൂടിയിരുന്നു. കേരളാ പോലീസിന് പിടികൂടിയ പ്രതിയെ മഹാരാഷ്ട്ര എടിഎസ് കൈമാറി. എത്രയും പെട്ടെന്ന് ഇയാളെ കേരളത്തിലെത്തിക്കുമെന്ന് ഡിജിപി അനിൽകാന്ത് അറിയിച്ചു.