ലോകത്തിലെ ഏറ്റവും ധനികനായ മലയാളിയായി എം.എ.യൂസഫലി. ഫോബ്‌സ് പട്ടികയില്‍ ലോകത്തിലെ ധനികരായ മലയാളികള്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് യൂസഫലി. ആകെ ഒന്‍പത് മലയാളികളാണ് പട്ടികയില്‍ ഇടംപിടിച്ചത്.
5.3 ബില്യണ്‍ ഡോളറാണ് മലയാളികളില്‍ ഒന്നാം സ്ഥാനത്തെത്തിയ എം.എ യൂസഫലിയുടെ ആസ്തി. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനും ആര്‍പി ഗ്രൂപ്പ് സ്ഥാപകന്‍ രവി പിള്ളയുമാണ് തൊട്ടുപിന്നില്‍. 3.2 ബില്യണ്‍ ഡോളറാണ് ഇവരുടെ സമ്പത്ത്.
പട്ടികയില്‍ ഇടം നേടിയ ഒന്‍പത് മലയാളികളില്‍ മുന്‍നിരയിലുള്ളവര്‍ ജെംസ് എഡ്യൂക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ്, ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍, ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ എന്നിവരാണ്.
ആഗോള റാങ്കിങ്ങില്‍ 497 സ്ഥാനത്തും ഇന്ത്യന്‍ പട്ടികയില്‍ ഇരുപത്തി രണ്ടാം സ്ഥാനത്തുമാണ് യൂസഫലി.83.4 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ ഏഷ്യക്കാരന്‍.
ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയാണ്. 211 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ലൂയി വിറ്റന്‍, സെഫോറ ഫാഷന്‍ ആഡംബര ബ്രാന്‍ഡുകളുടെ ഉടമ ബെര്‍ണാഡ് അര്‍നോള്‍ഡാണ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി. ടെസ്ല, സ്‌പേസ് എക്‌സ്, സഹസ്ഥാപകനായ ഇലോണ്‍ മസ്‌ക്കിന് ഇത്തവണ രണ്ടാംസ്ഥാനത്താണ്.