കോഴിക്കോട്: എലത്തൂരിലെ ട്രെയിനിലെ തീവെയ്പ് കേസിലെ പ്രതി ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത് അതിവിദഗ്ധമായി. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴായിരുന്നു പ്രതി പിടിയിലായത്. പൊലീസ് എത്തിയതറിഞ്ഞതോടെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പൊലീസ് കീഴടക്കുകയായിരുന്നു.
പ്രതിയുടെ മുഖത്തും ശരീരത്തും പൊള്ളലേറ്റിട്ടുണ്ട്. ഇതിനു ചികിത്സ തേടിയപ്പോഴാണ് ഇയാള്‍ പിടിയിലാകുന്നതെന്നാണ് വിവരം. അതേസമയം ഇയാള്‍ കേരളത്തിലെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളില്‍ പൊലീസ് വ്യാപക നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡും കേന്ദ്ര ഏജന്‍സികളും ആര്‍പിഎഫും സംയുക്തമായി നടത്തിയ നീക്കമാണ് പ്രതിയെ പെട്ടെന്ന് പിടികൂടാന്‍ സഹായകമായത്. ഇയാളെ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായത്തോടെയാണ് പിടികൂടിയതെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വ്യക്തമാക്കി.
പ്രതിയിലേക്കെത്താന്‍ ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് സഹായകമായിട്ടുണ്ട്. പ്രതിയെ പിടികൂടിയ വിവരം കേരള എടിഎസിനെയും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Discussion about this post