ആലപ്പുഴ: രക്തസ്രാവത്തിന് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയുടെ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന്റെ ജീവൻ രക്ഷിച്ച് പോലീസ്. പ്രസവത്തിന് പിന്നാലെ മാതാവ് ബക്കറ്റിൽ ഉപേക്ഷിച്ച നവജാതശിശുവിനെയാണ് പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ആറന്മുള സ്വദേശിനിയാണ് കുഞ്ഞിനെ വീട്ടിലെ ബക്കറ്റിൽ ഉപേക്ഷിച്ചത്.
കണ്ടെത്തിയ ഉടൻതന്നെ പോലീസുകാർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആറന്മുള സ്വദേശിനിയായ യുവതി അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. വീട്ടിൽ വെച്ച് പ്രസവിച്ചതിന് പിന്നാലെ അമിതരക്തസ്രാവമുണ്ടായ യുവതി ചെങ്ങന്നൂരിലെ ആശുപത്രിയിലെത്തിുകയായിരുന്നു.
ആശുപത്രി അധികൃതർ കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായ മറുപടിയാണ് നൽകിയതോടെയാണ് സംശയം തോന്നിയത്. കുഞ്ഞ് മരിച്ചെന്നും ഇതിനിടെ മൊഴി നൽകി. തുടർന്ന് ആശുപത്രി അധികൃതർ വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് ചെങ്ങന്നൂർ പോലീസ് യുവതിയുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ബക്കറ്റിൽ ഉപേക്ഷിച്ചനിലയിൽ നവജാതശിശുവിനെ കണ്ടെത്തിയത്.
കിണര്‍ നിര്‍മ്മാണത്തിനിടെ കല്ലുകളും മണ്ണും അടര്‍ന്നുവീണു, ഗുരുതരമായി പരിക്കേറ്റ 50കാരന് ദാരുണാന്ത്യം
ആദ്യം പാലീസ് സംഘത്തിന് കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് വീട്ടിലുണ്ടായിരുന്ന ബക്കറ്റിൽനിന്ന് കരച്ചിലും ബക്കറ്റിലെ അനക്കവും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബക്കറ്റിൽ പരിശോധിച്ചതോടെ തുണിയിൽപൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ പോലീസ് സംഘം കുഞ്ഞിനെയും എടുത്ത് ഓടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിലവിൽ അമ്മയും കുഞ്ഞും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരുവരും അപകടനില തരണംചെയ്തെന്നാണ് വിവരം.
Discussion about this post