കോഴിക്കോട്: കിണര്‍ നിര്‍മ്മാണത്തിനിടെ കല്ലുകളും മണ്ണും അടര്‍ന്നുവീണ് പരിക്കേറ്റയാള്‍ മരിച്ചു. കോഴിക്കോട് ജില്ലയിലാണ് സംഭവം. മുക്കം കുറ്റിപ്പാല പടിഞ്ഞാറെ പുറ്റാട്ട് ബാബു ആണ് മരിച്ചത്. അമ്പത് വയസ്സായിരുന്നു.
കുറ്റിപ്പാലയില്‍ കിണര്‍ നിര്‍മ്മാണ പ്രവൃത്തിയ്ക്കിടെയായിരുന്നു അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. മുക്കം നഗരസഭയിലെ പതിനഞ്ചാം വാര്‍ഡില്‍ കിണര്‍ പണിയ്ക്കിടെ വലിയ മണ്‍കട്ടയും കല്ലുകളും അടര്‍ന്ന് ബാബുവിന്റെ ദേഹത്ത് വീഴുകയായിരുന്നു.
മറ്റ് തൊഴിലാളികളും അപകടവിവരമറിഞ്ഞ് സ്ഥലത്തെിയ അഗ്നിരക്ഷ ജീവനക്കാരുമാണ് വലയുടെ സഹായത്തോടെയാണ് ബാബുവിനെ കിണറില്‍ നിന്നും പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
also read: മധു വധക്കേസ്: 14 പ്രതികൾ കുറ്റക്കാർ, രണ്ട് പേരെ വെറുതെവിട്ടു; ശിക്ഷ നാളെ
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. . ഭാര്യ: സുനിത. മക്കള്‍:വിജിന്, ബിജിന്. മൃതദേഹം മെഡിക്കല്‍ കോളേജിലെ നടപടികള്‍ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Discussion about this post