തൃശൂര്‍ : പെട്രോളുമായി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവാവ് പിടിയില്‍. കോട്ടയം സ്വദേശി സേവിയര്‍ വര്‍ഗീസ്‌നെ ആണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയ്യില്‍ നിന്നും രണ്ടര ലിറ്റര്‍ പെട്രോളാണ് പിടികൂടിയത്.
ബംഗളൂരു കന്യാകുമാരി ഐലന്റ് എസ്പ്രസില്‍ വന്ന യുവാവാണ് അറസ്റ്റില്‍ ആയത്. ബംഗളൂരുവില്‍ നിന്ന് തൃശൂരില്‍ എത്തിയതാണ് യുവാവ്. ട്രെയിനില്‍ തന്റെ വാഹനം കയറ്റി വിട്ടിരുന്നതായി യുവാവ് പറയുന്നു.
ആ വാഹനത്തിന്റെ പെട്രോള്‍ ആണ് കുപ്പിയില്‍ ഉണ്ടായിരുന്നതെന്നും വാഹനം പാര്‍സല്‍ അയക്കുമ്പോള്‍ പെട്രോള്‍ ഉണ്ടാകരുത് എന്നതിനാല്‍ ആണ് പെട്രോള്‍ കുപ്പിയില്‍ സൂക്ഷിച്ചത് എന്നുമാണ് യുവാവ് നല്‍കിയ മൊഴി.
Discussion about this post