അട്ടപ്പാടി: കേരളക്കരയെ നടുക്കിയ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതിയായ ഹുസൈനാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. പ്രതികളുടെ ശിക്ഷ കോടതി നാളെ വിധിക്കും.
2018 ഫെബ്രുവരി 22 നായിരുന്നു കേസിനാസ്പദമായ സംഭവം. ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി മധു കൊല്ലപ്പെടുകയായിരുന്നു. മധുവിനെ കാട്ടില്‍ നിന്ന് പിടിച്ചു കൊണ്ടു വന്ന് മുക്കാലിയിലെത്തിച്ചപ്പോള്‍ ഹുസൈന് മധുവിന്റെ നെഞ്ചിലേക്ക് ചവിട്ടി.
മധു പിറകിലുള്ള ഭണ്ഡാരത്തില് തലയിടിച്ച് വീഴുകയായിരുന്നു. മധു ഹുസൈന്റെ കടയില്‍ നിന്ന്സാധനങ്ങള് എടുത്തുവെന്ന് ആരോപിച്ചായിരുന്നു മധുവിനെ പിടിച്ചുകൊണ്ടുപോയതും കൊലപ്പെടുത്തിയതും. കേസില്‍ 16 പ്രതികളുണ്ട്. പ്രതികളുടെ ശിക്ഷ കോടതി നാളെ വിധിക്കും.
also read: ട്രെയിനിന് തീവച്ച പ്രതികളെ ഉടന്‍ പിടികൂടും: നിര്‍ണായക വിവരങ്ങള്‍ തേടി പോലീസ് നോയിഡയില്‍
വിധി പകര്‍പ്പ് വേഗത്തില്‍ കിട്ടണം എന്നാണ് പ്രതിഭാഗത്തിന്റെ സബ്മിഷന് നല്കി.ഒട്ടേറെ പ്രതിസന്ധികളും നാടകീയ സംഭവങ്ങളും കടന്നാണ് കേസ് ഇന്ന് വിധി പറഞ്ഞത്.
Discussion about this post