വാഷിംഗ് മെഷിനില്‍ നിന്നും ഷോക്കറ്റു, ഡിവൈഎഫ്‌ഐ നേതാവിന് ദാരുണാന്ത്യം

പട്ടാമ്പി: വാഷിംഗ് മെഷിനില്‍ നിന്നും ഷോക്കറ്റ് ഡിവൈഎഫ്‌ഐ നേതാവിന് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലാണ് സംഭവം. ലിബിര്‍ട്ടി സ്ട്രീറ്റില്‍ പുല്ലാറട്ട് വീട്ടില്‍ മാധവന്റെ മകന്‍ മഹേഷ് ആണ് മരിച്ചത്.

ഇരുപത്തിയൊമ്പത് വയസ്സായിരുന്നു. രാവിലെ 11 മണിക്കാണ് അപകടമുണ്ടായത്. ഷോക്കേറ്റ് വീണ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഹേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

also read: കേരളത്തിന് പുതിയ നേട്ടം, 3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം, സന്തോഷം പങ്കുവെച്ച് ആരോഗ്യമന്ത്രി

ഡി വൈ എഫ് ഐ കോഴിക്കുന്ന് യൂണിറ്റ് പ്രസിഡണ്ട് ആണ് മഹേഷ്. ഡി വൈ എഫ് ഐയുടെ പൊതിച്ചോര്‍ വിതരണത്തിലടക്കം സജീവമായിരുന്ന പ്രാദേശിക നേതാവാണ് മഹേഷ്. മഹേഷിന്റെ വിയോഗം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുകയാണ്.

death| bignewslive

Exit mobile version