വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, ജീവതത്തില്‍ തനിച്ചായ കൂട്ടുകാരിക്ക് പങ്കാളിയെ സമ്മാനിച്ച് സഹപാഠികള്‍

ചേര്‍ത്തല: വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയപ്പോള്‍ പ്രിയയ്ക്ക് ലഭിച്ചത് പുതുജീവിതം. കൂട്ടുകാരെല്ലാം ഒന്നിച്ചപ്പോഴാണ് പ്രിയയ്ക്ക് ഇതുവരെ വിവാഹമായില്ലെന്ന് വിവരം അറിഞ്ഞത്. ഒടുവില്‍ കൂട്ടുകാരിക്ക് വേണ്ടി ഒത്തൊരുമിച്ച് നിന്ന് നല്ലൊരു പങ്കാളിയെ കണ്ടെത്തി വിവാഹവും നടത്തിക്കൊടുക്കുകയായിരുന്നു ഇവര്‍.

ചേര്‍ത്തല തെക്ക് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1987-88 എസ്എസ്എല്‍സി ബാച്ചിന്റെ കൂട്ടായ്മയാണ് പ്രിയയ്ക്ക് പുതുജീവിതം സമ്മാനിച്ചത്. മൂന്നര പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമായിരുന്നു സുഹൃത്തുക്കളെല്ലാം ഒത്തുകൂടിയത്.

also read: സൗഹൃദ ക്രിക്കറ്റ് മത്സരത്തിനിടെ നോ ബോള്‍ വിളിച്ചു, 22 കാരനായ അമ്പയറെ കുത്തിക്കൊന്നു, നടുക്കം

ചേര്‍ത്തല കുറുപ്പന്‍കുളങ്ങര നിവര്‍ത്തില്‍ കമലമ്മയുടെയും പരേതനായ പരമേശ്വരന്റെയും മകളായ പ്രിയയുടെ പങ്കാളിക്കായുള്ള കൂട്ടുകാരുടെ അന്വേഷണം ചെന്നെത്തിയത് മരുത്തോര്‍വട്ടം ഗീതാലയത്തില്‍ രാധയുടെയും പരേതനായ പ്രഭാകരന്റെയും മകന്‍ അനിലിലാണ്.

also read: റഹ്‌മത്തും രണ്ടരവയസ്സുകാരിയും അപകടത്തില്‍പ്പെട്ടത് നോമ്പുതുറ കഴിഞ്ഞ് മടങ്ങവെ, മരണവാര്‍ത്ത കേട്ട ഞെട്ടല്‍ ഇതുവരെ മാറിയില്ല, ബന്ധുപറയുന്നു

വീട്ടുകാരുമായി സംസാരിച്ചപ്പോള്‍ ഇരുകുടുംബങ്ങള്‍ക്കും സമ്മതം. അങ്ങനെ ചേര്‍ത്തല വാവക്കാട് മഹാദേവക്ഷേത്ര സന്നിധിയില്‍ വെച്ച് കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹവും നടന്നു. പ്രിയ കൂട്ടുകാരിയുടെ വിവാഹത്തിന് ആദ്യാവസാനം വരെ സുഹൃത്തുക്കള്‍ ‘കട്ടയ്ക്ക് കൂടെ നിന്നു.

വിവാഹത്തിന്റെയും സല്‍കാരത്തിന്റെയും ചെലവുകളും കുടുംബത്തിനൊപ്പം കൂട്ടുകാര്‍ ഏറ്റെടുക്കുകയായിരുന്നു. സജി കുഞ്ഞിക്കുട്ടന്‍, പ്രദീപ് എന്നിവരാണ് കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കുന്നത്.

Exit mobile version