റഹ്‌മത്തും രണ്ടരവയസ്സുകാരിയും അപകടത്തില്‍പ്പെട്ടത് നോമ്പുതുറ കഴിഞ്ഞ് മടങ്ങവെ, മരണവാര്‍ത്ത കേട്ട ഞെട്ടല്‍ ഇതുവരെ മാറിയില്ല, ബന്ധുപറയുന്നു

കോഴിക്കോട്: ട്രെയിനിലെ തീപിടത്തത്തിനിടെ കാണാതായ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുകയാണ്. മട്ടന്നൂര്‍ സ്വദേശികളാണ് മരിച്ചത്. നൗഫിക്, റഹ്‌മത്ത്, സഹോദരിയുടെ മകള്‍ രണ്ടര വയസ്സുകാരി സഹറ എന്നിവരാണ് മരിച്ചത്.

ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. സഹറയ്‌ക്കൊപ്പം കോഴിക്കോട് ചാലിയത്തെ ബന്ധുവീട്ടില്‍ നോമ്പുതുറയ്ക്ക് പോയതായിരുന്നു റഹ്‌മത്തെന്നും മടങ്ങി വരുമ്പോഴായിരുന്നു അപകടമെന്നും ബന്ധു പറഞ്ഞു.

also read: ചെന്നൈ കലാക്ഷേത്രയിലെ പീഡനം, അധ്യാപകരുടെ ശല്യം സഹിക്കാതെ പഠനം നിര്‍ത്തി വിദ്യാര്‍ത്ഥിനി, മലയാളി അധ്യാപകന്‍ അറസ്റ്റില്‍, പരാതിയില്‍ നാലുപേര്‍ക്കെതിരെ അന്വേഷണം

ഇന്ന് പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ് ഇരുവരുടെയും മരണവിവരമറിയുന്നത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളാണ് അപകടത്തെക്കുറിച്ച് വിളിച്ചുപറഞ്ഞത്. ഉടന്‍ തന്നെ അങ്ങോട്ടേക്ക് പുറപ്പെട്ടു. ഇവിടെയെത്തിയപ്പോഴാണ് മരണവിവരമറിയുന്നതെന്ന് ബന്ധു പറഞ്ഞു.

also read; ‘മുതിരപ്പുഴ ഗവ. എല്‍പി സ്‌കൂള്‍ ഉണ്ടായിരുന്നേല്‍ ഈപ്പച്ചന്‍ ഇംഗ്ലീഷ് പറഞ്ഞേനേ’: കുട്ടികളെ എത്തിക്കാന്‍ വ്യത്യസ്ത പ്രചാരണവുമായി സ്‌കൂള്‍

കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിക്കാണ് ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവില്‍ ആക്രമണം നടന്നത്. ഡി1 കോച്ചിലെ യാത്രക്കാര്‍ക്ക് നേരെ അക്രമി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

Exit mobile version