തൃശൂര്‍: രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ ഗൃഹനാഥന് മരിച്ചു. തൃശ്ശൂര്‍ ജില്ലയിലെ അവണൂരിലാണ് സംഭവം. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് സംശയം. സമാനലക്ഷണങ്ങളോടെ നാല് പേര് ചികിത്സയിലാണ്.
അവണൂര്‍ അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രന് ആണ് മരിച്ചത്. അമ്പത്തിയേഴ് വയസ്സായിരുന്നു. രാവിലെ രക്തം ഛര്‍ദിച്ച് അവശനിലയിലായ ശശീന്ദ്രനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.
ശശീന്ദ്രന്റെ ഭാര്യ ഗീത, അമ്മ കമലാക്ഷി, തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രന്, ചന്ദ്രന് എന്നിവര്‍ അവശനിലയിലാണ്. ഈ പേര്‍ക്കും സമാനമായ ലക്ഷണങ്ങളുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
രാവിലെ വീട്ടില്‍നിന്ന് കഴിച്ച ഇഡ്ഡലിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് വിവരം. അതേസമയം, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Discussion about this post