ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സൂറത്ത് കോടതി വിധിക്കെതിരെ നാളെ അപ്പീല്‍ നല്‍കും. ഏപ്രില്‍ അഞ്ചിന് മുമ്പ് രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസില്‍ സൂറത്ത് വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുമന്ന് അറിയിച്ചിരുന്നു.
സൂറത്ത് കോടതിയിലാണ് അപ്പീല്‍ ഫയല്‍ ചെയ്യുന്നത്. രാഹുല്‍ ഗാന്ധി സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകുമെന്നാണ് വിവരം. മനു അഭിഷേക് സിങ് വി ഉള്‍പ്പെടുന്ന കോണ്‍ഗ്രസിന്റെ നിയമ വിഭാഗം രാഹുലിനെതിരായ എല്ലാ കേസുകളും ഏറ്റെടുത്തിരിക്കുന്നത്.
also read: ടൂറിസ്റ്റ് ബസ് മറിഞ്ഞ് നാല് മരണം, 38പേര്‍ക്ക് പരിക്ക്, അപകടത്തില്‍പ്പെട്ടത് വേളാങ്കണ്ണി തീര്‍ഥാടകര്‍
പാട്‌ന കോടതി മോദി പരാമര്‍ശത്തിനെതിരെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് രാഹുലിന് നോട്ടീസ് അയച്ചിരുന്നു. ‘മോദി’ സമുദായത്തെ അപമാനിച്ചു എന്ന കേസില്‍ ഈ മാസം 12 ന് ഹാജരാകാന്‍ പാട്‌നയിലെ പ്രത്യേക കോടതി രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.
ബിജെപി നേതാവും രാജ്യസഭാംഗവുമായ സുശീല്‍ കുമാര്‍ മോദിയുടെ പരാതിയിന്മേലാണ് നടപടി. 2019ലായിരുന്നു കേസിനാസ്പദമായ സംഭവം. കര്‍ണാടകയിലെ കോലാറില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെ ‘മോദി’ സമുദായത്തെ രാഹുല്‍ ഗാന്ധി അപകീര്‍ത്തിപ്പെടുത്തി എന്നാണ് കേസ്.