ടൂറിസ്റ്റ് ബസ് മറിഞ്ഞ് നാല് മരണം, 38പേര്‍ക്ക് പരിക്ക്, അപകടത്തില്‍പ്പെട്ടത് വേളാങ്കണ്ണി തീര്‍ഥാടകര്‍

ചെന്നൈ: വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടനത്തിനുപോയ ടൂറിസ്റ്റ് ബസ് മറിഞ്ഞു. നാലുപേര്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ ജില്ലയിലെ ഒല്ലൂരില്‍നിന്ന് പോയ തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം.

അപകടത്തില്‍പ്പെട്ടവരില്‍ ഒരു കുട്ടിയുമുണ്ട്. മുപ്പത്തിയെട്ടുപേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് തഞ്ചാവൂര്‍ ഒറത്തുനാടിനു സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്. ഓടിക്കൊണ്ടിരുന്ന ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു.

also read: കാരണമൊന്നുമില്ലാതെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു, കീടനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് ആംബുലന്‍സ് ഡ്രൈവര്‍

8 വയസ്സുള്ള കുട്ടി, രണ്ടു സ്ത്രീകള്‍, ബസ് ഡ്രൈവര്‍ എന്നിവരാണ് മരിച്ചതെന്നാണ് സൂചന. ബസ്സില്‍ 52 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസ് ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

also read: ‘കരിക്കകത്തമ്മയുടെ നടയില്‍ പുനരാരംഭം’: ബെല്‍സ് പാള്‍സിയെ അതിജീവിച്ച് സ്‌റ്റേജ് ഷോയിലെത്തി മിഥുന്‍ രമേശ്

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ ചിലരുടെ നില ഗുരുതരമെന്നാണ് വിവരം. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു.

Exit mobile version