വിഷം കഴിച്ച ദമ്പതികള്‍ മരിച്ചു, മൂന്നുകുട്ടികള്‍ ആശുപത്രിയില്‍, ജീവനൊടുക്കാന്‍ ശ്രമിച്ചത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

ഇടുക്കി: ഇടുക്കിയില്‍ അഞ്ചംഗ കുടുംബം വിഷം കഴിച്ച സംഭവത്തില്‍ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നാണ് കുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

പുന്നയാര്‍ കാരാടിയില്‍ ബിജുവിനെയും ഭാര്യ ടിന്റുവിനെയും മക്കളെയുമാണ് വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ബിജുവും ഭാര്യയും മരിച്ചു. ഇവരുടെ മൂന്നു കുട്ടികള്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

also read; ‘കരിക്കകത്തമ്മയുടെ നടയില്‍ പുനരാരംഭം’: ബെല്‍സ് പാള്‍സിയെ അതിജീവിച്ച് സ്‌റ്റേജ് ഷോയിലെത്തി മിഥുന്‍ രമേശ്

അമ്മയുടെ പേരിലുള്ള 77 സെന്റ് സ്ഥലത്തിന്റെ പട്ടയം ഈട് നല്‍കി ബിജു പലിശയ്ക്ക് പണം വാങ്ങിയതായാണ് സംശയം. വായ്പയെടുക്കാന്‍ അമ്മയുടെ പക്കല്‍ നിന്നും ബിജു പട്ടയം വാങ്ങിയിരുന്നു. അപേക്ഷയില്‍ ഒപ്പിട്ടു കൊടുക്കാത്തതിനാല്‍ ബാങ്കില്‍ നിന്നല്ല വായ്പയെടുത്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

also read: കോവിഡ് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കരുത്: ആശുപത്രികള്‍ പ്രത്യേകമായി കിടക്കകള്‍ സജ്ജമാക്കണം; കോവിഡില്‍ പുതിയ മാര്‍ഗരേഖയിറക്കി ആരോഗ്യ വകുപ്പ്

കൂടാതെ ബിജു മറ്റു പലരില്‍ നിന്നും പണം പലിശക്ക് വാങ്ങിയിരുന്നു. കഞ്ഞിക്കുഴിയിലുള്ള ബ്ലേഡ് മാഫിയക്കാര്‍ ഇവരുടെ ഹോട്ടലില്‍ സ്ഥിരമായെത്തി പണം തിരികെ ചോദിക്കാറുണ്ടെന്ന് ബിജുവിന്റെ സുഹൃത്തുക്കളും പറയുന്നു. ഇതു മൂലമുണ്ടായ മാനസിക വിഷമമാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സംശയം.

ബിജുവിന്റെ വീട്ടില്‍ ഇരുന്ന പട്ടയം നഷ്ടപ്പെട്ടെന്ന് ബിജുവിന്റെ സഹോദരിയും പറയുന്നു. മറ്റൊരാള്‍ക്ക് ചിട്ടിയില്‍ നിന്നും ലഭിച്ച പണം ബിജു വാങ്ങിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

Exit mobile version