കൊച്ചി:റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സിനിമകള്‍ കാണാനുള്ള അവകാശമില്ലെന്ന് സംവിധായകന് അല്‍ഫോന്‍സ് പുത്രന്. റിസര്‍വ് ബാങ്ക് സിനിമാ നിര്‍മ്മാണത്തിന് വായ്പ അനുവദിക്കുന്നില്ലെന്നും അല്‍ഫോന്‍സ് പുത്രന് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്റെ നിരീക്ഷണം. ഈ അവസ്ഥയില്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സിനിമകള്‍ കാണാന്‍ അവകാശമില്ല. സിനിമയെ കൊല്ലുന്ന ഈ നീക്കങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘സിനിമ നിര്‍മ്മിക്കാന്‍ റിസര്‍വ് ബാങ്ക് ബാങ്ക് വായ്പ നല്കാത്തതിനാല്… എല്ലാ റിസര്‍വ് ബാങ്ക് അംഗങ്ങളോടും സിനിമ കാണുന്നത് നിര്‍ത്താന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് ഒരു സിനിമയും കാണാന്‍ അവകാശമില്ല. പശുവിന്റെ വായ അടച്ചു വെച്ചതിന് ശേഷം പാല് പ്രതീക്ഷിക്കരുത്. നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് സിനിമയെ കൊല്ലുന്ന ഗുരുതരമായ ഈ വിഷയം പരിശോധിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’, അല്‍ഫോന്‍സ് പുത്രന് കുറിച്ചു.
Discussion about this post