തൃശൂര്‍: അമിതമായി വിറ്റഴിക്കാന്‍ കഴിയാതിരുന്ന ബിയര്‍ നശിപ്പിക്കാനൊരുങ്ങി ബിവറേജസ് കോര്‍പ്പറേഷന്‍. 50 ലക്ഷത്തോളം ലിറ്റര്‍ ബിയറാണ് നശിപ്പിക്കുന്നത്. ആറുമാസത്തിനുളളില്‍ ബിയര്‍ ഉപയോഗിച്ചില്ലെങ്കില്‍ നശിപ്പിക്കണമെന്നാണ് നിയമം.
കഴിഞ്ഞ ജൂണ്‍, ജൂലായ് മാസങ്ങളില്‍ വാങ്ങിവെച്ച സ്റ്റോക്കാണ് നശിപ്പിക്കുന്നത്. 70 ലക്ഷത്തോളം കുപ്പികളാണുളളത്. സാധാരണയില്‍ കവിഞ്ഞ വിലക്കിഴിവും മറ്റാനുകൂല്യങ്ങളും കോര്‍പ്പറേഷനു വേണ്ടി നല്‍കിയ കമ്പനിയില്‍ നിന്നുമാണ് ബിയര്‍ വാങ്ങിയത്. കുപ്പിക്ക് 130 രൂപയ്ക്കും 160 രൂപയ്ക്കും മദ്യവില്‍പ്പനശാലകളിലൂടെ വില്‍ക്കേണ്ട ബിയറാണ് നശിപ്പിക്കുന്നത്.
സാധാരണ രീതിയില്‍ മദ്യം വിറ്റഴിച്ചതിന് ശേഷമാണ് കമ്പനിക്ക് പണം നല്‍കുന്നത്. ബിയറാണെങ്കിലും ഇതേ രീതിയാണ് പിന്തുടരുന്നത്. ബിയര്‍ ആറുമാസത്തിനകം വിറ്റഴിക്കുന്നതിനാല്‍ കമ്പനിക്ക് ഉടന്‍ തന്നെ പണം ലഭിക്കുമായിരുന്നു. എന്നാല്‍ ബിയര്‍ വിറ്റഴിക്കാന്‍ കഴിയാത്തതില്‍ കമ്പനിക്ക് പണം കൊടുക്കുന്ന കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല. കോര്‍പ്പറേഷന് വലിയ നഷ്ടമാണ് ഇതേതുടര്‍ന്ന് ഉണ്ടാവുക.
Discussion about this post