പാലക്കാട്: കേരളത്തെ വേദനയിലാഴ്ത്തിയ അട്ടപ്പാടി മധുകൊലക്കേസ് വിധി പറയല്‍ മാറ്റി. കേസില്‍ ഏപ്രില്‍ നാലിന് വിധി പറയുമെന്ന് മണ്ണാര്‍ക്കാട് എസ് സി- എസ് ടി കോടതി പ്രഖ്യാപിച്ചു. ഈ മാസം പത്തിനാണ് കേസിലെ അന്തിമവാദം പൂര്‍ത്തിയായത്.
ഏറെ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് അട്ടപ്പാടി മധു വധക്കേസ് വിധി പ്രഖ്യാപനത്തിലേക്ക് കടന്നത്. 16 പ്രതികളാണ് കേസിലുള്ളത്. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്.
മധുവിനെ മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു.
also read: മകൻ കിടപ്പുമുറിയിൽ ജീവനൊടുക്കി; വിവരമറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു
പ്രോസിക്യൂട്ടര്‍മാര്‍ മാറി മാറിയെത്തിയ കേസ് പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. കേസിന്റെ അന്തിമവാദം ഈ മാസം പത്തിന് പൂര്‍ത്തിയായിരുന്നു.