തൃശൂർ: രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വഴക്കിനിടെ തൃശൂരിൽ ആറ് വയസ്സുകാരൻ വെട്ടേറ്റ് മരിച്ചു. പുതുക്കാട് മുപ്ലിയത്ത് അതിഥിത്തൊഴിലാളിയുടെ മകനായ നാജുർ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. മാതാവ് നജ്മ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
രണ്ട് അതിഥിത്തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടുന്നതിനിടെയാണ് ഇവരുടെ കുടുംബത്തിലെ ആറ് വയസ്സുകാരന് വെട്ടേറ്റതെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച രാത്രിയിൽ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കം ഇന്ന് രാവിലെയും തുടരുകയായിരുന്നു.
ഒടുവിൽ തർക്കത്തിനിടെ ഇവർ പരസ്പരം കത്തിയും മറ്റ് ആയുധങ്ങളും എടുത്ത് വീശി. ഇതിനിടയിൽപ്പെട്ടാണ് നാജുർ മരണപ്പെട്ടത്. തടയാനെത്തി പരിക്കേറ്റ നാജുറിന്റെ മാതാവ് നജ്മയുടെ പരിക്ക് ഗുരുതരമാണ്.
സംഭവത്തെ തുടർന്ന് അതിഥിത്തൊഴിലാളികളായ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Discussion about this post