കുടുംബവഴക്ക്, ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി, ഭാര്യയെയും ആക്രമിച്ചു, ജീവനൊടുക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ ഗുരുതരാവസ്ഥയില്‍, നടുക്കം

തിരുവനന്തപുരം: മധ്യവയ്‌സകന്‍ ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. പിന്നാലെ ജീവനൊടുക്കാന്‍ ശ്രമം. തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിലാണ് സംഭവം. അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67) ആണ് മരിച്ചത്.

താഹിറയെ മരുമകനായ അലി അക്ബര്‍ ആണ് വെട്ടിയത്. ഇയാള്‍ ഭാര്യ മുംതാസിനെയും വെട്ടിപ്പരുക്കേല്പ്പിച്ചു. ഇരുവരെയും ആക്രമിച്ച ശേഷം അലി അക്ബര്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണങ്ങള്‍ക്ക് കാരണമെന്നാണ് വിവരം.

also read: ആശുപത്രിയില്‍ രണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ച് ബാല: മൂന്ന് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ; പ്രാര്‍ഥനകള്‍ കൊണ്ട് തിരിച്ചുവരുമെന്നും താരം

നിലവില്‍ അലി അക്ബര്‍ ഗുരുതരാവസ്ഥയിലാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 4.30നാണ് സംഭവം. എസ്എടി ആശുപത്രിയിലെ ജീവനക്കാരനാണ് അലി അക്ബര്‍. ഇയാള്‍ വീട്ടിലെ മുകളിലത്തെ നിലയിലും ഭാര്യയും മാതാവ് താഹിറയും താഴത്തെ നിലയിലുമായിരുന്നു താമസം.

also read: കെട്ടിട നിര്‍മ്മാണത്തിന് 5000 രൂപ ആവശ്യപ്പെട്ടു: നിരന്തരം കൈക്കൂലി വാങ്ങിയ ഓവര്‍സിയര്‍ പിടിയില്‍

ഇവര്‍ തമ്മില്‍ പത്തു വര്‍ഷമായി കുടുംബ പ്രശ്‌നങ്ങളുണ്ട്. ഇരുവരെയും വെട്ടിയ ശേഷം അലി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. താഹിറ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഭാര്യയെയും പൊള്ളലേറ്റ അലിയെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈസ്‌കൂള്‍ അധ്യാപികയാണ് ഭാര്യ.

Exit mobile version