കൊച്ചി: തനിക്ക് വേണ്ടി പ്രാര്‍ഥിച്ചവര്‍ക്ക് നന്ദിയറിയിച്ച് ആശുപത്രിയില്‍ നിന്നു നടന് ബാല. ഒരു മാസത്തിന് ശേഷമാണ് ബാലയെ വീഡിയോയില്‍ കാണുന്നത്. രണ്ടാം വിവാഹ വാര്‍ഷികദിനത്തില്‍ ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് ബാല എത്തിയത്.
ഒരു മാസമായി ബാല ആശുപത്രിയില്‍ ചികിത്സയിലാണ്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാലയെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ സംബന്ധമായ പ്രശ്നമായതുകൊണ്ട് ഉടന്‍ തന്നെ അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനാകും. മൂന്ന് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ ഉണ്ടാകുമെന്ന് ബാല വീഡിയോയിലൂടെ അറിയിച്ചു. വളരെ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം സംസാരിച്ചത്.
എല്ലാവര്ക്കും നമസ്കാരം. ആശുപത്രിയിലാണ്, നിങ്ങളുടെ മുന്നിലേക്ക് താന്‍ വന്നിട്ട് നാളുകളായി. എലിസബത്തിന്റെ നിര്‍ബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാര്‍ഥന കൊണ്ട് വീണ്ടും വരികയാണ്. മൂന്നുദിവസത്തിനുള്ളില്‍ ശസ്ത്രക്രിയയുണ്ട്. അപകടമുണ്ട്, എന്നാല്‍ അതിജീവിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. പോസിറ്റീവായി മാത്രമേ ചിന്തിക്കുന്നുള്ളൂ. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്ക്കും നന്ദി പറയുന്നുവെന്നും ബാല പറഞ്ഞു.
രണ്ടാം വാര്‍ഷികം ആശുപത്രിയില്‍ കേക്ക് മുറിച്ച് അടുത്ത ബന്ധുക്കള്‍ക്കൊപ്പമാണ് ആഘോഷിച്ചത്. അടുത്ത വര്‍ഷം ഇങ്ങനെയാകില്ലെന്നും ആദ്യ വിവാഹ വാര്‍ഷികം പോലെ ആഘോഷിക്കുമെന്നും എലിസബത്ത് പറഞ്ഞു. ഇരുവര്‍ക്കും ആശംസകള്‍ നേരുണ്ട് ആരാധകര്‍. മാത്രമല്ല ബാലയെ ഇങ്ങനെ കാണാന്‍ വയ്യെന്നും ആരോഗ്യത്തോടെ വേഗം തിരിച്ചുവരട്ടെ എന്നും ആരാധകര്‍ പറയുന്നു.
Discussion about this post