ഉടുമ്പന്നൂര്‍: അയല്‍വാസികളുടെ കാരുണ്യത്തില്‍ ഹാജറയ്ക്കും മകള്‍ക്കും സ്വന്തം സ്ഥലവും വീടും എന്ന സ്വപ്നം പൂവണിയുന്നു. ഒറ്റത്തോട്ടത്തില്‍ ഒകെ ഹാജറയ്ക്കും മകള്‍ എട്ടുവയസ്സുകാരി അല്‍ഫിയക്കുമാണ് തണലൊരുങ്ങുന്നത്.
അയല്‍വാസികളായ പെരുമ്പിള്ളില്‍ അജിനാസ് -ഫെമിന ദമ്പതിമാര്‍ ആണ് സൗജന്യമായി മൂന്ന് സെന്റ് സ്ഥലം നല്‍കിയത്. സ്ഥലത്തിന്റെ അവകാശം അടങ്ങുന്ന രേഖകള്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഹാജറയ്ക്ക് കൈമാറി.
ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പെടുത്തി വീട് നിര്‍മിക്കാന്‍ പഞ്ചാത്ത് തുകയും അനുവദിച്ചിട്ടുണ്ട്. സ്ഥലം നല്‍കിയ അജീനാസിനേയും കുടുംബത്തെയും ചടങ്ങില്‍ ജില്ലാ കളക്ടര്‍ ആദരിച്ചു.