മാതാപിതാക്കള്‍ മദ്യലഹരിയില്‍: രണ്ടുവയസ്സുകളുള്ള കുഞ്ഞിനെ ഏറ്റെടുത്ത് ശിശുക്ഷേമ സമിതി

മലപ്പുറം: നടുവട്ടം അയിലക്കാട് റോഡില്‍ ടെന്റ് കെട്ടി താമസിക്കുന്ന നാടോടി ദമ്പതികളുടെ രണ്ട് വയസ് പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുത്ത് ശിശുക്ഷേമ സമിതി. മാതാപിതാക്കള്‍ക്കൊപ്പം കുട്ടി സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ ഏറ്റെടുക്കാന്‍ ശിശുക്ഷേമ വകുപ്പ് തീരുമാനിച്ചത്.

കൂലിപ്പണിക്കാരായ ദമ്പതികള്‍ റോഡരികില്‍ ഷീറ്റ് മറച്ചുകെട്ടിയാണ് താമസിക്കുന്നത്. പണികഴിഞ്ഞ് മദ്യപിച്ച് എത്തുന്ന ദമ്പതികള്‍ വീടെത്തിയാല്‍ ബോധരഹിതരായി ഉറങ്ങും. ആ സമയം കുഞ്ഞ് റോഡിലേക്കും സമീപത്തുള്ള കാട്ടിലേക്കും ഇറങ്ങിപ്പോകുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കിയത്.

ചൊവ്വാഴ്ച ചങ്ങരംകുളം പോലീസും സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം ദമ്പതികളെ ചോദ്യം ചെയ്യാന്‍ അവരുടെ ടെന്റില്‍ എത്തിയെങ്കിലും ബോധരഹിതരായി കിടക്കുകയായിരുന്നു.

Exit mobile version