ചെങ്ങന്നൂര്‍: പത്തനംതിട്ടയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ മരം വീണു. ആറു പേര്‍ക്ക് പരിക്കേറ്റു. കിഴക്കേനട ഗവ. യുപി സ്‌കൂള്‍ വളപ്പിലെ റിലീഫ് സ്‌കൂള്‍ കെട്ടിടത്തിന് മുകളിലാണ് മരം ഒടിഞ്ഞുവീണത്.
കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു അപകടം നടന്നത്. അപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാവിനുമാണ് പരിക്കേറ്റത്. വിദ്യാര്‍ഥികളായ അഭിജിത്ത്, സിദ്ധാര്‍ഥ്, രക്ഷിതാവ് രേഷ്മ ഷിബു, അധ്യാപകരായ ആശാ ഗോപാല്‍, രേഷ്മ. ഗംഗ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ ഇറങ്ങുന്ന സമയത്ത് സ്‌കൂളിന് മുകളിലേക്ക് വകമരം കടപുഴകി വീഴുകയായിരുന്നു. 12 വിദ്യാര്‍ഥികളായിരുന്നു കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. അഗ്‌നിരക്ഷാസേന എത്തിയാണ് മരം മുറിച്ച് നീക്കിയത്.
സ്‌കൂള്‍ അങ്കണത്തില്‍ അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് കത്ത് നല്‍കിയിരുന്നതായി പ്രഥമാധ്യാപിക ടി.കെ സുജാത പറഞ്ഞു.