കൊച്ചി: 24 ചാനലിൽ നിന്നും പിരിച്ചുവിട്ട മാധ്യമപ്രവർത്തക സുജയ പാർവതി തിരിച്ചെത്തിയത് ആഘോഷമാക്കി സംഘപരിവാർ. സുജയ പാർവതി 24 ന്യൂസ് ചാനലിലേക്ക് തിരിച്ചെത്തിയപ്പോൾ പൂച്ചെണ്ടുകളുമായി സ്വീകരിക്കാൻ ബിഎംഎസ് പ്രവർത്തകരെത്തി.
ഇക്കഴിഞ്ഞ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘപരിവാർ തൊഴിലാളി സംഘടന ബിഎംഎസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിനാണ് സുജയ പാർവതിക്ക് എതിരെ ചാനൽ നടപടി എടുത്തിരുന്നത്് . ചടങ്ങിൽ വെച്ച് പ്രധാനമന്ത്രിയേയും ബിജെപിയേയും വാഴ്ത്തി സംസാരിച്ചിരുന്നു സുജയ പാർവതി. അതേസമയം, പിരിച്ച് വിട്ട സുജയ പാർവതിയെ തിരിച്ചെടുക്കണമെന്ന് ശ്രീകണ്ഠൻ നായരോട് ആവശ്യപ്പെട്ടതായി ചാനൽ ഉടമ ഗോകുലം ഗോപാലൻ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് സസ്‌പെൻഷൻ പിൻവലിച്ചതായി അറിയിച്ച് ചാനൽ മേധാവി സുജയ പാർവതിക്ക് ക്തതയച്ചത് എന്നാണ് വിവരം.
അതേസമയം വിഷയത്തിൽ പ്രതികരണവുമായി ആർഎസ്എസ് നേതാവ് ടിജി മോഹൻദാസ് രംഗത്തെത്തി. ഒരു കമ്പനിയിൽ പലവിധ വ്യക്തിത്വങ്ങളെ കൂട്ടിയിണക്കി മുന്നോട്ട് കൊണ്ട് പോകാനുള്ള പ്രയാസം വളരെ വലുതാണ്. ആ കാര്യം ഒരിക്കൽ കൂടി ശ്രീകണ്ഠൻ നായർ വിജയകരമായി ചെയ്തിരിക്കുന്നു എന്നാണ് ടിജി മോഹൻദാസ് അഭിപ്രായപ്പെട്ടത്.
ടിജി മോഹൻദാസിന്റെ കുറിപ്പ് :
സുജയ പാർവതിക്കും ശ്രീകണ്ഠൻ നായർക്കും അഭിനന്ദനങ്ങൾ ?? ഇപ്പഴെന്തായീ.. എന്ന പരിഹാസമോ, I told you so എന്ന ഗർവ്വോ ഒന്നും വേണ്ട എന്നാണ് എന്റെ അഭിപ്രായം. ഒരു കമ്പനിയിൽ പലവിധ വ്യക്തിത്വങ്ങളെ കൂട്ടിയിണക്കി മുന്നോട്ട് കൊണ്ട് പോകാനുള്ള പ്രയാസം വളരെ വലുതാണ്. ആ കാര്യം ഒരിക്കൽ കൂടി ശ്രീകണ്ഠൻ നായർ വിജയകരമായി ചെയ്തിരിക്കുന്നു. അതിന് അദ്ദേഹം അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഒരു public statement ഉം നടത്താതെ സുജയ പാർവതിയും അസാധാരണമായ പക്വത കാണിച്ചത് ഏറ്റവും നന്നായി ??
ഇങ്ങനെയൊരു അസ്വാരസ്യമേ നടന്നിട്ടില്ല എന്ന മട്ടിൽ മുന്നോട്ടു പോകാൻ 24 ന്യൂസിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു ??