ഹര്‍ത്താലിനെ തുടര്‍ന്നുള്ള അക്രമം! പാലക്കാട് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പാലക്കാട്: സംഘര്‍ഷ സാധ്യത കണക്കിലേടുത്ത് പാലക്കാട് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ വൈകീട്ട് ആറു വരെയാണ് നിരോധനാജ്ഞ. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്റയും കളക്ടര്‍ ഡി ബാലമുരളിയും ചര്‍ച്ച നടത്തി. ഹര്‍ത്താലുമായി ബന്ധപ്പെട്ട് വ്യാപകമായ അക്രമ സംഭവങ്ങളാണ് പാലക്കാട് നഗരത്തില്‍ നടന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ.

Exit mobile version