തിരുവനന്തപുരം: സംസ്ഥാനത്ത് പല മേഖലകളിലും ഏപ്രില്‍ ഒന്നുമുതല്‍ വിലവര്‍ധനവ്. കേന്ദ്ര, സംസ്ഥാന ബഡ്ജറ്റുകളില്‍ പ്രഖ്യാപിച്ച നികുതി വര്‍ദ്ധനയ്‌ക്കൊപ്പം ജീവന്‍ രക്ഷാ മരുന്നുകളുടെ വിലയും കൂടുന്നതോടെ സാധാരണക്കാര്‍ക്കാണ് പണി കിട്ടുന്നത്.
ജീവന്‍ രക്ഷാ മരുന്നുകളുടെ വിലയില്‍ 2% വര്‍ധനവാണുണ്ടാവുക. മരുന്നുകളുടെ മൊത്തവില സൂചികയില്‍ വര്‍ഷം തോറും 12.12 ശതമാനം വരെ വര്‍ദ്ധനവിന് കേന്ദ്രം കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് 900 ത്തോളം മരുന്നുകളുണ്ടാക്കാന്‍ ഉപയോഗിക്കുന്ന 384 മോളിക്യൂളുകളുടെ വില ഗണ്യമായി ഉയരും.
കൂടാതെ സംസ്ഥാന ബഡ്ജറ്റിലെ ലിറ്ററിന് രണ്ടു രൂപ ഇന്ധന സെസ് ചരക്ക് ഗതാഗത മേഖലയെ ബാധിക്കും. ഇത് അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനയ്ക്ക് അത് കാരണമാകും. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ദ്ധിക്കും. ഇതനുസരിച്ച് രജിസ്‌ട്രേഷന്‍ ഫീസിലും വര്‍ദ്ധനയുണ്ടാകും.
also read: നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം, ഡ്രൈവര്‍ ഗുരുതാരവസ്ഥയില്‍
വൈദ്യുതി തീരുവയിലും മാറ്റം വരും. കേന്ദ്ര ബഡ്ജറ്റ് പ്രകാരം സ്വര്‍ണം, വെള്ളി, രത്‌നം, വസ്ത്രങ്ങള്‍, കുട എന്നിവയുടെ വില കൂടും. സംസ്ഥാന ബഡ്ജറ്റിലൂടെ മദ്യത്തിനും കേന്ദ്ര ബഡ്ജറ്റിലൂടെ സിഗററ്റിനും വില കൂടും
.