ആരുമറിയാതെ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം, ഒളിപ്പിച്ചത് മലദ്വാരത്തില്‍, ഒടുവില്‍ പിടിയില്‍

കണ്ണൂര്‍: ജില്ലാ ജയിലിലെ തടവുകാരന്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തല്‍. കഞ്ചാവുകടത്തിയ കേസില്‍ അറസ്റ്റിലായ തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് സുഹൈലാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്. ഫോണ്‍ ഉപയോഗിച്ചശേഷം മലദ്വാരത്തിലാണ് ഇയാള്‍ സൂക്ഷിച്ചിരുന്നത്.

മൊബൈല്‍ ഉപയോഗത്തെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ബൈക്കില് കഞ്ചാവ് കടത്തവേ ഫെബ്രുവരി 18നാണ് സുഹൈലിനെ പൊലീസ് പിടികൂടിയത്. ജില്ലാ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോകവെ സുഹൈല്‍ സ്വയം മുറിവേല്‍പിക്കുകയും കുപ്പി ചില്ല് വിഴുങ്ങുകയും ചെയ്തു.

also read: ‘ഇനിയൊരു ഊഴവുമില്ല, കുഞ്ഞാലി മരക്കാരോടെ ഞാൻ എല്ലാ പരിപാടിയും നിർത്തി’, എംടി സ്‌ക്രിപ്റ്റിൽ രണ്ടാമൂഴം ചെയ്യാനില്ലെന്ന് പ്രിയദർശൻ

പരുക്കേറ്റ ഇയാളെ ജയില്‍ അധികൃതര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു ചികിത്സയ്ക്കായി മാറ്റിയിരുന്നു. 25നു വീണ്ടും ജില്ലാ ജയിലിലേക്കു തിരിച്ചു കൊണ്ടുവന്നു. ഇതിനിടയിലാണ് സുഹൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി ജയില്‍ ജീവനക്കാര്‍ക്കു സംശയം തോന്നിയത്.

also read: ‘രണ്ട് പേര്‍ വാത്സല്യത്തോടെ അടുത്തേക്ക് വിളിച്ച് ദേഹത്ത് സ്പര്‍ശിച്ചു, വസ്ത്രങ്ങള്‍ അഴിക്കാന്‍ ശ്രമിച്ചു’; കുഞ്ഞുനാളില്‍ നേരിട്ട ദുരനുഭവം പങ്കുവച്ച് കളക്ടര്‍ ദിവ്യ എസ് അയ്യര്‍

തന്റെ ഷൂവിന് അകത്ത് പ്രത്യേകം തീര്‍ത്ത അറയില്‍ സൂക്ഷിച്ചാണ് സുഹൈല്‍ ഫോണ്‍ ജയിലിന് അകത്തേക്കു കടത്തിയത്. എന്നാല്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടു പോകുമ്പോള്‍ ഇയാളുടെ കയ്യില്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. തിരിച്ചു വരുമ്പോഴാണ് ഫോണ്‍ കടത്തിയതെന്നു സംശയിക്കുന്നു. പരിശോധനയിലാണു മലദ്വാരത്തില്‍ ഒളിപ്പിച്ച ഫോണ്‍ കണ്ടെത്താനായത്.

Exit mobile version