BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

എനിക്ക് നഷ്ടമായത് ‘സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും’: വൈകാരിക കുറിപ്പുമായി മമ്മൂട്ടി

Anu by Anu
March 28, 2023
in Kerala News
0
എനിക്ക് നഷ്ടമായത് ‘സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും’: വൈകാരിക കുറിപ്പുമായി മമ്മൂട്ടി
16
VIEWS
Share on FacebookShare on Whatsapp

നടനും മുന്‍ എംപിയുമായ ഇന്നസെന്റിന് കലാകേരളം കണ്ണീരോടെ വിട നല്‍കിയിരിക്കുകയാണ്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നിത്യനിദ്രയിലാണ് മലയാളത്തിന്റെ ഹാസ്യരാജാവ്. താരലോകവും ആരാധകരും പ്രിയ താരത്തിന്റെ ദീപ്തമായ ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയും ഓര്‍മ്മകള്‍ കുറിച്ചിരിക്കുകയാണ്. മണിക്കൂറുകള്‍ നേരമാണ് മമ്മൂക്ക നിശ്ചലനായ ഇന്നസെന്റിനൊപ്പം കൂട്ടിരുന്നത്.

READ ALSO

പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി

‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം’;സുരേഷ് ഗോപിയെ പരിഹസിച്ച്‌ എം എം മണി

February 2, 2026
5
‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

February 2, 2026
2

ഏതൊരു വിയോഗത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴും എന്നത് പോലെ ഇന്നസെന്റിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുമ്പോഴും ആദ്യം സങ്കടം തന്നെയാണ് തോന്നുന്നതെന്ന് മമ്മൂട്ടി. അടുത്തനിമിഷം അദ്ദേഹം തന്ന പൊട്ടിച്ചിരികളും ദുഃഖം മാത്രമല്ലാതെ അതിനപ്പുറത്തേക്ക് ചിരി ഓര്‍മ്മകളും കടന്നുവരുന്നു എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്.

ഇന്നസെന്റ് ഇനി ഇല്ല,
ഏതൊരു വിയോഗത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴും എന്നത് പോലെ ഇന്നസെന്റിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുമ്പോഴും അദ്യം സങ്കടംതന്നെയാണ് തോന്നുന്നത്. അടുത്തനിമിഷം അദ്ദേഹം തന്ന പൊട്ടിച്ചിരികളും. ദുഃഖം മാത്രമല്ലാതെ അതിനപ്പുറത്തേക്ക് ചിരി ഓര്‍മ്മകളും കടന്നുവരുന്നു എന്നതില്‍ ആ മനുഷ്യന്‍ നമ്മളില്‍ ആഴത്തില്‍ അവശേഷിപ്പിച്ചുപോയ സ്വാധീനത്തിന്റെ അംശമുണ്ട്.

ഇന്നസെന്റുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ ‘സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും പോലെ’ എന്ന വിശേഷണത്തില്‍ നിന്ന് ‘പോലെ’ എന്ന വാക്ക് അടര്‍ത്തി മാറ്റാനായിരുന്നു എനിക്കിഷ്ടം. പോലെയല്ല…അദ്ദേഹം എനിക്ക് മേല്‍പ്പറഞ്ഞ എല്ലാമായിരുന്നു.

ഇന്നസെന്റിനെ ഞാന്‍ ആദ്യമായി കാണുന്നത് ‘നെല്ല്’ എന്ന ചിത്രത്തിലെ ചായക്കടദൃശ്യത്തില്‍ ആണ്. ചെറിയ വേഷങ്ങളില്‍ വരുന്നവരെപ്പോലും ശ്രദ്ധിച്ച് അവര്‍ ആരാണെന്ന് അന്വേഷിച്ച് നടക്കുന്ന ഒരു സിനിമാ മോഹിയായ കാലമുണ്ടായിരുന്നു;എനിക്ക്. വേഷങ്ങള്‍ തേടി നടക്കുന്നകാലത്ത് ‘നൃത്തശാല’യിലെയും ‘ജീസസി’ലെയും ചെറിയവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ‘ഇയാളാരാണ്’ എന്ന ജിജ്ഞാസയോടെ ഞാന്‍ ഇന്നസെന്റിനെ ശ്രദ്ധിച്ചിരുന്നു.

‘ഇന്നസെന്റ്’ എന്ന പേര് തന്നെ അന്ന് അപൂര്‍വ്വതയായിരുന്നു.. ഇന്നും. പിന്നീട് സിനിമയില്‍ വന്നതിന് ശേഷമാണ് ഇന്നസെന്റിനെ ആദ്യമായി നേരിട്ട് കാണുന്നത്. നെടുമുടി വേണുവിന്റെ ‘വിടപറയും മുമ്പേ..’എന്ന സിനിമയുടെ നിര്‍മാതാക്കളായിരുന്നു ഇന്നസെന്റും സുഹൃത്ത് ഡേവിഡ് കാച്ചപ്പള്ളിയും. ശത്രു ഫിലിംസ് എന്നായിരുന്നു ബാനറിന്റെ പേര്.

അന്നത്തെ നവസിനിമാസംവിധായകരോടായിരുന്നു എനിക്ക് ആഭിമുഖ്യം. അവരുടെ സിനിമകളില്‍ അഭിനയിക്കാനായിരുന്നു ആഗ്രഹവും. വാണിജ്യവിജയം നേടുന്ന സിനിമകളേക്കാള്‍ ഇന്നസെന്റിന്റെ ശത്രുഫിലിംസ് സമാന്തരസിനിമകളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. അങ്ങനെ ഇന്നസെന്റുമായി പരിചയപ്പെടുകയും അത് വലിയ സൗഹൃദത്തിലേക്ക് വളരുകയുമാണുണ്ടായത്. ഈ ബന്ധത്തിലൂടെയാണ് ശത്രു ഫിലിംസിന്റെ ‘ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്’ എന്ന സിനിമ എന്നെത്തേടിവന്നത്. കെ.ജി.ജോര്‍ജ് ആയിരുന്നു സംവിധായകന്‍.

സിനിമപശ്ചാത്തലമായ കഥയില്‍ പ്രേംസാഗര്‍ എന്ന നായകനടന്റെ വേഷമായിരുന്നു എനിക്ക്.തുടര്‍ന്ന് മോഹന്റെയും ഇന്നസെന്റിന്റെയും ശ്രീനിവാസന്റേയുമെല്ലാം ആലോചനയാണ് ‘ഒരു കഥ ഒരു നുണക്കഥ’ എന്ന ചിത്രമായി പരിണമിച്ചത്. ഞാന്‍ പ്രൊഫസര്‍ മോഹന്‍ദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയിലൂടെ ആണ് ഇന്നസെന്റുമായുള്ള എന്റെ സൗഹൃദം ദൃഢമായത്. തനി തൃശ്ശൂര്‍ഭാഷസംസാരിക്കുന്ന ഇന്നസെന്റുമായുള്ള ചങ്ങാത്തം നാള്‍ക്കുനാള്‍ വളര്‍ന്നു.

താരതമ്യേന ജൂനിയറായ ഞാന്‍ ഇന്നസെന്റുള്‍പ്പെടെയുള്ളവരുടെ സൗഹൃദക്കൂട്ടായ്മകളില്‍ കാഴ്ചക്കാരനും കേള്‍വിക്കാരനുമായി കൂടി. പതിയെ എനിക്ക് കൂടുതല്‍ നല്ലവേഷങ്ങള്‍ കിട്ടിത്തുടങ്ങി. ജോണ്‍പോളിന്റെ തിരക്കഥയില്‍ ഞാനും മോഹന്‍ലാലും പ്രധാനവേഷങ്ങളിലഭിനയിച്ച ‘അവിടത്തെപ്പോലെ ഇവിടെയും’ എന്ന സിനിമയില്‍ അനിരുദ്ധന്‍ എന്ന സെയില്‍സ്മാന്റെ കഥാപാത്രമായിരുന്നു എന്റേത്. തൃശ്ശൂര്‍ക്കാരനായ ലോനപ്പന്‍ചേട്ടന്‍ എന്ന കച്ചവടക്കാരന്റെ വേഷം അഭിനയിക്കാന്‍ ആരുണ്ടെന്ന ആലോചനകള്‍ക്കിടെ ഞാനാണ് ഇന്നസെന്റിന്റെ പേര് ഓര്‍മിപ്പിച്ചത്… സ്വതസിദ്ധമായ ശൈലിയില്‍ ഇന്നസെന്റ് ഞങ്ങളൊരുമിച്ചുള്ള സീന്‍ പൊലിപ്പിച്ചെടുത്തു.

ഒന്നിച്ചുള്ള ആദ്യ സീന്‍ പിന്നീട് എത്രയോ അധികം സിനിമകളില്‍ ഞാനും ഇന്നസെന്റും ഒരുമിച്ചഭിനയിച്ചു. 1995-ല്‍ അമ്മ സംഘടന രൂപവത്കരിക്കുമ്പോള്‍ ഇന്നസെന്റ് മുന്‍നിരയിലുണ്ടായിരുന്നു. പിന്നീട് ഭരണസമിതി പുന:സംഘടിപ്പിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. ഗൗരവമുള്ള വിഷയങ്ങളും സാഹചര്യങ്ങളുമുണ്ടാകുമ്പോള്‍ തീര്‍ത്തും ലളിതമായി അത് കൈകാര്യം ചെയ്യാന്‍ ഇന്നസെന്റിനാകുമെന്നും അത് സംഘടനയ്ക്ക് പ്രതിരോധകവചമാകുമെന്നുമുള്ള കണക്കുകൂട്ടലായിരുന്നു എല്ലാവര്‍ക്കുമുണ്ടായിരുന്നത്.

ഇന്നസെന്റ് എല്ലാവരെപ്പറ്റിയും കഥകളുണ്ടാക്കുമായിരുന്നു. ആരെപ്പറ്റിയാണോ കഥയുണ്ടാക്കുന്നത് അയാളോടായിരുന്നു ആ കഥ ആദ്യം പറയുക. അയാള്‍ പൊട്ടിച്ചിരിച്ചാല്‍ മാത്രമേ കഥ മറ്റുള്ളവരോട് പറയൂ. കേള്‍ക്കുന്ന ആളിനനുസരിച്ച് പ്രധാനകഥാപാത്രങ്ങള്‍ മാറും. എന്നോടു പറയുമ്പോള്‍ ലാലും മോഹന്‍ലാലിനോട് പറയുമ്പോള്‍ ഞാനു മായിരിക്കും കേന്ദ്രകഥാപാത്രം. പലപ്പോഴും ഇന്നസെന്റിന്റെ കഥകളിലെ പ്രധാനകഥാപാത്രം അദ്ദേഹം തന്നെയാണ്. എപ്പോഴും നമ്മെ രസിപ്പിക്കുന്നതല്ലാതെ,ആരെക്കുറിച്ചും പരദൂഷണം പറയുന്ന ശീലം ഇന്നസെന്റിനില്ലായിരുന്നു.

നടന്‍ എന്ന നിലയില്‍ വിലയിരുത്തുമ്പോള്‍ ഇന്നസെന്റിന് മാത്രം ചെയ്യാനാകുന്ന എത്രയോ കഥാപാത്രങ്ങള്‍ മനസിലെത്തും. ഞങ്ങള്‍ ഒരുമിച്ച് ചെയ്തവയിലും എത്രയോ എണ്ണം…ഇടയ്ക്കിടയ്ക്ക് എനിക്ക് അദ്ദേഹത്തെ ഒരാവശ്യവുമില്ലാതെ ഓര്‍മവരും. അപ്പോള്‍ വിളിക്കും. അവസാനത്തേതിനുതൊട്ടുമുമ്പുള്ള ആശുപത്രിവാസത്തിലും ഞാന്‍ ഇന്നസെന്റിനെ വിളിച്ചിരുന്നു…..
അദ്ദേഹം പോയപ്പോള്‍ നഷ്ടമായത് ഒരു വ്യക്തി, നടന്‍, സംഘടകന്‍, സാമാജികന്‍ സഹൃദയന്‍ ഇവരൊക്കെയാണ് ഒരാളല്ല നമ്മെ വിട്ടു പോയത്
ഒത്തിരിപ്പേരാണ്.

എനിക്ക് നഷ്ടമായതും ഇത്രയും പേരെയാണ്. ഒരാള്‍ക്ക് പലതാകാന്‍ പറ്റില്ല. അയാള്‍ മാത്രമാകാനേ കഴിയൂ. പക്ഷേ ഇന്നസെന്റിന് ഇന്നസെന്റ് മാത്രമല്ലാത്ത പലരായി ജീവിക്കാനും സൗഹൃദങ്ങള്‍ പങ്കിടാനും സാധിച്ചു. അതുകൊണ്ടാണ് ഇത്രയും വലിയ ജനാവലി അദ്ദേഹത്തെ യാത്രയയ്ക്കാന്‍ എത്തിയതും. ഉള്ളില്‍ തേങ്ങലുണ്ടാകുമെങ്കിലും ഇനിയും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ നമ്മുടെ ചുണ്ടിലോ മനസിലോ ചിരി നിറയ്ക്കട്ടെ…സന്തോഷം പകരട്ടെ…അതിനപ്പുറത്തേക്ക് ക്യാന്‍സര്‍ വാര്‍ഡിലും ചിരിച്ച ഒരു മനുഷ്യന് എന്ത് സമ്പാദിക്കാന്‍…!

Tags: Actor InnocentActor Mammootty

Related Posts

‘മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതം, സൂര്യനും മഴയ്ക്കും വെള്ളത്തിനുമൊന്നും മതവുമില്ല, ജാതിയുമില്ല’, മമ്മൂട്ടി
Entertainment

‘മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതം, സൂര്യനും മഴയ്ക്കും വെള്ളത്തിനുമൊന്നും മതവുമില്ല, ജാതിയുമില്ല’, മമ്മൂട്ടി

December 23, 2025
15
മകനും ഭർത്താവും മരിച്ചു, ഇടതുകാലും മുറിച്ചുമാറ്റേണ്ടി വന്നതോടെ ജീവിതം പ്രതിസന്ധിയിൽ, സന്ധ്യയ്ക്ക് കൈത്താങ്ങായി എത്തി നടൻ മമ്മൂട്ടി
Kerala News

മകനും ഭർത്താവും മരിച്ചു, ഇടതുകാലും മുറിച്ചുമാറ്റേണ്ടി വന്നതോടെ ജീവിതം പ്രതിസന്ധിയിൽ, സന്ധ്യയ്ക്ക് കൈത്താങ്ങായി എത്തി നടൻ മമ്മൂട്ടി

October 30, 2025
3
‘ടർബോ’ ജോസിനെ ഏറ്റെടുത്ത് മലയാളികൾ; ‘കൂടെ നിന്നതിന്, കൈ പിടിച്ചതിന്, എല്ലാവർക്കും നന്ദി’; സ്വന്തം കൈപ്പടയിൽ നന്ദി പറഞ്ഞ് വൈശാഖ്
Entertainment

‘ടർബോ’ ജോസിനെ ഏറ്റെടുത്ത് മലയാളികൾ; ‘കൂടെ നിന്നതിന്, കൈ പിടിച്ചതിന്, എല്ലാവർക്കും നന്ദി’; സ്വന്തം കൈപ്പടയിൽ നന്ദി പറഞ്ഞ് വൈശാഖ്

May 23, 2024
74
’42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല, ഇവരുടെ ധൈര്യത്തിലാ നമ്മൾ നിൽക്കുന്നത്’; പ്രേക്ഷകരോട് മമ്മൂട്ടി
Entertainment

’42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല, ഇവരുടെ ധൈര്യത്തിലാ നമ്മൾ നിൽക്കുന്നത്’; പ്രേക്ഷകരോട് മമ്മൂട്ടി

May 16, 2024
18
‘ടർബോ’ ലുക്കിൽ സ്‌റ്റൈലിഷായി എത്തി; ഭാര്യ സുൽഫത്തിനൊപ്പം വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി
Kerala News

‘ടർബോ’ ലുക്കിൽ സ്‌റ്റൈലിഷായി എത്തി; ഭാര്യ സുൽഫത്തിനൊപ്പം വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി

April 26, 2024
15
സുരേഷ് ഗോപിയുടെ ഫ്‌ലക്സില്‍ ഇന്നസെന്റ്: നടപടിയ്‌ക്കൊരുങ്ങി കുടുംബം
Kerala News

സുരേഷ് ഗോപിയുടെ ഫ്‌ലക്സില്‍ ഇന്നസെന്റ്: നടപടിയ്‌ക്കൊരുങ്ങി കുടുംബം

April 22, 2024
2
Load More
Next Post
‘ആണ്‍കുട്ടിയ്‌ക്കൊപ്പം പ്രത്യേകമായി ഫോട്ടോ എടുക്കരുത്, ലേഡീ ടീച്ചേര്‍സിന്റെ ഒപ്പമല്ലാതെ സഞ്ചരിക്കരുത്’: വിനോദ യാത്രയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള  സര്‍ക്കുലര്‍ വിവാദത്തില്‍

'ആണ്‍കുട്ടിയ്‌ക്കൊപ്പം പ്രത്യേകമായി ഫോട്ടോ എടുക്കരുത്, ലേഡീ ടീച്ചേര്‍സിന്റെ ഒപ്പമല്ലാതെ സഞ്ചരിക്കരുത്': വിനോദ യാത്രയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ക്കുലര്‍ വിവാദത്തില്‍

അമ്മൂമ്മ ഉറങ്ങിക്കിടക്കുമ്പോള്‍ സ്വര്‍ണ്ണമാല കവര്‍ന്നു, പകരം മുക്കുമാല ഇട്ടു: അതിബുദ്ധി കാട്ടിയ കൊച്ചുമകനെ പൊക്കി പോലീസ്

അമ്മൂമ്മ ഉറങ്ങിക്കിടക്കുമ്പോള്‍ സ്വര്‍ണ്ണമാല കവര്‍ന്നു, പകരം മുക്കുമാല ഇട്ടു: അതിബുദ്ധി കാട്ടിയ കൊച്ചുമകനെ പൊക്കി പോലീസ്

‘രണ്ട് പേര്‍ വാത്സല്യത്തോടെ അടുത്തേക്ക് വിളിച്ച് ദേഹത്ത് സ്പര്‍ശിച്ചു, വസ്ത്രങ്ങള്‍ അഴിക്കാന്‍ ശ്രമിച്ചു’; കുഞ്ഞുനാളില്‍ നേരിട്ട ദുരനുഭവം പങ്കുവച്ച് കളക്ടര്‍ ദിവ്യ എസ് അയ്യര്‍

'രണ്ട് പേര്‍ വാത്സല്യത്തോടെ അടുത്തേക്ക് വിളിച്ച് ദേഹത്ത് സ്പര്‍ശിച്ചു, വസ്ത്രങ്ങള്‍ അഴിക്കാന്‍ ശ്രമിച്ചു'; കുഞ്ഞുനാളില്‍ നേരിട്ട ദുരനുഭവം പങ്കുവച്ച് കളക്ടര്‍ ദിവ്യ എസ് അയ്യര്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
164
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
977
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
579

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version