ന്യൂഡല്‍ഹി: ഔദ്യോഗിക വസതി ഒഴിയുമെന്ന് അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനു പിന്നാലെയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഒരുമാസത്തിനകം ഔദ്യോഗിക വസതി ഒഴിയണമെന്ന നിര്‍ദേശം താന്‍ പാലിക്കുമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റിന് രാഹുല്‍ മറുപടി നല്കി. ് 2004 മുതല്‍ രാഹുല്‍ താമസിക്കുന്ന തുഗ്ലക്ക് ലൈനിലെ 12-ാം നമ്പര്‍ വീടാണ് രാഹുല്‍ ഒഴിയുന്നത്.
വസതിയിലേത് സന്തോഷകരമായ ഓര്‍മകളെന്നും രാഹുല്‍ പറഞ്ഞു. ‘കഴിഞ്ഞ 4 തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയില്‍, അവിടെ ചെലവഴിച്ച സമയത്തിന്റെ സന്തോഷകരമായ ഓര്‍മ്മകള്‍ക്ക് ഞാന്‍ കടപ്പെട്ടിരിക്കുന്നത് ജനങ്ങളോടാണ്. തീര്‍ച്ചയായും, നിങ്ങളുടെ കത്തില്‍ അടങ്ങിയിരിക്കുന്ന വിശദാംശങ്ങള്‍ ഞാന്‍ പാലിക്കും’- രാഹുല്‍ മറുപടി കത്തില്‍ വ്യക്തമാക്കി.
also read: ആ ഇന്നസെന്റിന് മാപ്പില്ല! അര്‍ബുദത്തേക്കാള്‍ കഠിനമായ ദുരവസ്ഥയാണ് അതിജീവിത നേരിട്ടത്; ദീദി ദാമോദരന്‍
വസതി ഏപ്രില്‍ 23ന് ഉള്ളില്‍ ഒഴിയാനാണ് നിര്‍ദേശം. രാഹുല്‍ അയോഗ്യനാക്കപ്പെടുന്നതോടെ, പാര്‍ലമെന്റ് അംഗത്തിന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കുമെന്ന് നേരത്തെ ലോക്സഭ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തുഗ്ലക് ലൈനിലെ പന്ത്രണ്ടാം നമ്പര്‍ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ നോട്ടീസ് നല്‍കിയത്.
Discussion about this post