തിരുവനന്തപുരം: സ്ത്രീകളെ ബിജെപിയും ആര്‍എസ്എസും പേടിച്ചുതുടങ്ങിയതിന്റെ ഉദാഹരണമാണ് ഇന്നത്തെ സംഘപരിവാര്‍ ഹര്‍ത്താലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇന്ന് സംസ്ഥാനത്ത് അരങ്ങേറിയ അക്രമസംഭവങ്ങള്‍ ആസൂത്രിതമാണെന്നും അദ്ദേഹം ആരോപിച്ചു. വിമോചന സമരം സ്വപ്‌നം കണ്ടുകൊണ്ട് സമരം നടത്തേണ്ടെന്നും രണ്ടാം വിമോചന സമരം നടത്താനൊന്നും ഇന്ന് സാധിക്കില്ലെന്നും കോടിയേരി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളെ കീഴ്‌പ്പെടുത്തിയ പോലെ കേരളത്തെ സംഘപരിവാറിന് കീഴടക്കാനാവില്ല, കേരളത്തിലെ ജനങ്ങള്‍ ഇത്തരം ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
ഹര്‍ത്താലിനിടെ 20 പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടെന്നും അക്രമികള്‍ക്കെിരെ ശക്തമായ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.