കൊച്ചി: അന്തരിച്ച നടന്‍ ഇന്നസെന്റിന് അനുശോചനമറിയിച്ച് നടന്‍ ജഗതി ശ്രീകുമാര്‍. ‘മായില്ലൊരിക്കലും’ എന്നാണ് ജഗതിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ കുറിച്ചിരിക്കുന്നത്.
മലയാള സിനിമയിലെ എക്കാലത്തെയും പൊട്ടിച്ചിരിപ്പിക്കുന്ന കോമ്പിനേഷനാണ്
ഇന്നസെന്റും ജഗതിയും ഒന്നിച്ചുള്ളത്. കാബൂളിവാല എന്ന ചിത്രത്തിലെ ഇരുവരുടെയും പ്രകടനം മലയാളികള്‍ക്ക് വിസ്മരിക്കാനാകില്ല. മിഥുനത്തില്‍ ശത്രുക്കളായ സഹോദരന്മാരായും, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തില്‍ ഒരുമയുള്ള സഹോദരങ്ങളായും ജഗതിയും ഇന്നസെന്റും ജഗതിയും ഒരുമിച്ച് പ്രേക്ഷകരെ രസിപ്പിച്ചു.
ഇന്നസെന്റിന്റെ സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് നടക്കുക. ഇന്ന് രാവിലെ കൊച്ചിയിലും തുടര്‍ന്ന് ഇരിങ്ങാലക്കുടയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.കൊച്ചിയിലെ വി പി എസ് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു നടന്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം.