തിരുവനന്തപുരം: മെഴുകുതിരിയില്‍ നിന്നും തീപടര്‍ന്നുകയറി മുറിയിലുണ്ടായ അഗ്നിബാധയില്‍ ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു. തിരുവനന്തപുരത്താണ് സംഭവം. കാര്യവട്ടം പിണയ്ക്കോട്ടുകോണം രാജേഷ് ഭവനില്‍ സോമന്(71) ആണ് ഗുരുതരമായി പൊള്ളലേറ്റത്.
ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. കഴിഞ്ഞദിവസം രാത്രി ഒരു മണിയോടെയാണ് സംഭവം. സോമന് കിടന്നുറങ്ങുകയായിരുന്ന മുറിയില്‍ നിന്നും തീ പടരുകയായിരുന്നു.
വൈദ്യുതിയില്ലാത്തതിനാല്‍ കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്നാകാം തീ പടര്‍ന്നതെന്നാണ് കരുതുന്നത്. തീപടര്‍ന്നുകയറി മുറിക്കുള്ളിലെ സകല വസ്തുക്കളും കത്തിനശിച്ചു. തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന സോമന്റെ ഭാര്യ അമ്പിളിയുടെ ദേഹത്ത് തീപിടിച്ച ജനാല വീണപ്പോഴായിരുന്നു മറ്റുള്ളവര്‍ തീപിടിച്ചത് അറിഞ്ഞത്.
also read: മഹാവീരജയന്തി: അറവുശാലകള്‍ അടച്ചിടണമെന്ന് ജില്ലാകളക്ടര്‍മാര്‍ക്ക് കേന്ദ്രത്തിന്റെ കത്ത്
അപ്പോഴേക്കും വീട് മുഴുവന്‍ പുക നിറഞ്ഞിരുന്നു. സോമന്റെ നിലവിളി കേട്ട മക്കളും അയല്‍വാസികളും ചേര്‍ന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. 60 ശതമാനം പൊള്ളലേറ്റ സോമനെ മെഡി.കോളേജ് ബേണ്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു.
Discussion about this post