തൃശ്ശൂര്‍: ഗുരുവായൂര്‍ കിഴക്കേനടയില്‍ സത്രപ്പടി മുതല്‍ അപ്‌സര ജംഗ്ഷന്‍ വരെ നടപ്പുര നീട്ടാന്‍ സഹായം പ്രഖ്യാപിച്ച് ഥാര്‍ ജീപ്പ് സ്വന്തമാക്കിയ പ്രവാസി വ്യവസായിയായ വിഘ്‌നേഷ് വിജയകുമാര്‍.
75 ലക്ഷം രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. പ്രവാസി വ്യവസായിയായ വിഘ്‌നേഷ് വിജയകുമാര്‍ വഴിപാടായാണ് നടപ്പുര നിര്‍മാണം സമര്‍പ്പിക്കുന്നത്. നടപ്പുര നിര്‍മ്മിക്കാന്‍ വഴിപാടുകാരന് ദേവസ്വം അനുമതി നല്‍കിയിട്ടുണ്ട്.
ഗുരുവായൂരപ്പന് വഴിപാടായി സമര്‍പ്പിച്ച ‘ഥാര്‍’ ജീപ്പ് 43 ലക്ഷത്തിന് ലേലത്തില്‍ ലഭിച്ചത് വിഘ്‌നേഷ് വിജയകുമാറിനായിരുന്നു.
60 മീറ്റര്‍ നീളത്തിലാണ് നടപ്പുര നിര്‍മ്മിച്ച് ഗ്രാനൈറ്റ് പാകുക. മഞ്ജുളാല്‍ത്തറ നവീകരിക്കാനും ഭരണസമിതി തീരുമാനമായിട്ടുണ്ട്. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെയും കാണിപ്പയ്യൂരിന്റെയും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന മഞ്ജുളാല്‍ത്തറ നവീകരിക്കുന്നത്.