കൊച്ചി: അർബുദ രോഗത്തിന്റെ ശാരീരിക അവശതകളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരം. ചികിത്സയിൽ തുടരുന്ന താരത്തിന്റെ അവസ്ഥ ഗുരുതരമാalso read- ഭാര്യയുമായി എല്ലാ ബന്ധങ്ങളും അവസാനിക്കുന്നു; വിവാഹമോചന വാർത്ത പങ്കുവെച്ച് വിനായകൻയി തുടരുന്നുവെന്ന് വിപിഎസ് ലേക്ഷോർ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.
നിലവിൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്നസെന്റ് ചികിത്സയിൽ കഴിയുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വിപിഎസ് ലേക്ഷോർ ഹോസ്പിറ്റൽ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇന്നസെന്റിന്റെ ആരോഗ്യനിലയെ കുറിച്ച് പരാമർശിച്ചിരിക്കുന്നത്.
അർബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ട് ആഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മലയാളത്തിലെ മികച്ച ഹാസ്യനടനും സ്വഭാവനടനുമായ ഇന്നസെന്റിനെ സ്വതസിദ്ധമായ തൃശൂർ ഭാഷയും ശരീരഭാഷയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാക്കിയത്. ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെ 1972-ൽ ആണ് ഇന്നസെന്റ് വെള്ളിത്തിരയിൽ എത്തുന്നത്.
‘ഗജകേസരിയോഗം’, ‘റാംജിറാവു സ്പീക്കിംഗ്’, ‘ഡോക്ടർ പശുപതി’, ‘മാന്നാർ മത്തായി സ്പീക്കിംഗ്’, ‘കാബൂളിവാല’, ‘ദേവാസുരം’, ‘പത്താംനിലയിലെ തീവണ്ടി’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് കരിയർ ഗ്രാഫ് ഉർന്നത്. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയത്തിലും ഇന്നസെന്റിന് തിളങ്ങാൻ സാധിച്ചു. ലോക്സഭാ ംഎംപിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഇതിനിടെ ബാധിക്കപ്പെട്ട കാൻസറിനോട് പോരാടി ജീവിതത്തിലേക്ക് ശക്തമായ തിരിച്ചുവരവും അദ്ദേഹം നടത്തിയിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമ.
Discussion about this post