കോഴിക്കോട്: മലയാളിയായ യുവാവ് കോഴിക്കോട് കൂരാച്ചുണ്ടിൽ റഷ്യൻ യുവതിയെ ക്രൂരമായ മർദ്ദനത്തിനാണ് ഇരയാക്കിയതെന്ന് പോലീസ്. പ്രതി ആഗിൽ ഇരുമ്പ് കമ്പി കൊണ്ട് യുവതിയെ ക്രൂരമായി മർദ്ദിച്ചതോടെ ഇവർക്ക് കാലിന്റെ മുട്ടിന് താഴെയും കയ്യിലും പരിക്കേറ്റിട്ടുണ്ട്. തന്റെ പാസ്പോർട്ട് കീറി നശിപ്പിച്ചെന്നും, ആണ് സുഹൃത്തിന്റെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് യുവതിയുടെ മൊഴി.
ആഖിലില്‍നിന്ന് ലൈംഗിക പീഡനത്തിനും മര്‍ദനത്തിനും ഇരയായെന്ന് യുവതി മൊഴി നല്‍കിയിരുന്നു. ആഖില്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇരുമ്പുവടികൊണ്ട് മര്‍ദിച്ചുവെന്നും നാട്ടിലേക്ക് തിരികെപ്പോകാന്‍ അനുവദിക്കാതെ തടങ്കലില്‍വെച്ചുവെന്നും യുവതി പോലീസിനോട് പറഞ്ഞു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. ഡിസ്ചാർജ്ജ് ചെയ്തതിന് ശേഷം യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. അതേസമയം, സംഭവത്തിൽ റഷ്യൻ കോൺസുലേറ്റ് ഇടപെട്ടിട്ടുണ്ട്.
ALSO READ- ഭാര്യയുമായി എല്ലാ ബന്ധങ്ങളും അവസാനിക്കുന്നു; വിവാഹമോചന വാർത്ത പങ്കുവെച്ച് വിനായകൻ
യുവതിയെ കോടതി അനുവദിക്കുന്ന മുറയ്ക്ക് നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തും. യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ യുവാവിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന ഇയാളുടെ വീട്ടിൽ നിന്ന് കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.
ആഗിലിന്റെ ഉപദ്രവം സഹിക്കാനാകാതെ യുവതി കെട്ടിടത്തിൽ നിന്ന് ചാടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൂരാചുണ്ട് പോലീസാണ് രാത്രി ഇവരെ മെഡിക്കൽ കോളേജിലെത്തിച്ചത്. യുവതിയുടെ കൈയ്യിൽ മുറിവുണ്ടാക്കിയ പാടുണ്ടായിരുന്നു. സംഭവത്തിൽ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ ഓഫീസറോട് വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.
Discussion about this post